Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fire

വടകരയില്‍ ഹോട്ടലില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സിന്‍റെ ഇടപെടലില്‍ ദുരന്തം ഒഴിവായി

വടകര: ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് മുന്‍വശം പ്രവര്‍ത്തിക്കുന്ന 'അല്‍ക്ക മന്തി' റെസ്റ്റോറന്‍റില്‍ തീപിടിത്തം. വിവരമറിഞ്ഞ ഉടന്‍ വടകര, നാദാപുരം അഗ്നിരക്ഷാ നിലയങ്ങളില്‍ നിന്നുള്ള യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. അടുപ്പില്‍ നിന്നുണ്ടായ അഗ്നിബാധ പെട്ടെന്ന് മുകളിലേക്ക് പടരുകയായിരുന്നു.

വടകര സ്റ്റേഷന്‍ ഓഫീസര്‍ വാസത് ചെയച്ചങ്കണ്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.പി. പ്രജീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ റിജീഷ്‌കുമാര്‍, കെ.എം. വിജീഷ്, വി. ലികേഷ്, വി.കെ. അക്ഷയ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ അനിത്കുമാര്‍, ഐ. ബിനീഷ്, ഹോം ഗാര്‍ഡ് ആര്‍. രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Kerala

ഗ്യാസ് ചോര്‍ച്ച: വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളല്‍, ഏജന്‍സിക്കും പൊലിസിനുമെതിരെ കുടുംബം നിയമപോരാട്ടത്തിലേക്ക്

മൂവാറ്റുപുഴ: ഗ്യാസ് കത്തിക്കുന്നതിനിടെ സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂവാറ്റുപുഴ നഗരസഭ 15-ാം വാര്‍ഡില്‍ കിഴക്കേക്കര താമസിക്കുന്ന തറമോളേല്‍ മെഹജാ അബിന്‍സിനാണ് പൊള്ളലേറ്റത്. ഏജന്‍സിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

മെഹജയുടെ കൈകള്‍ക്കും കാലുകള്‍ക്കും വയറിനുമാണ് പൊള്ളലേറ്റിരിക്കുന്നത്. തീ ആളിക്കത്തിയതിനെ തുടര്‍ന്ന് ഇവരുടെ കണ്‍പീലിയും മുടിയും ഉള്‍പ്പെടെ കരിഞ്ഞുപോയിട്ടുണ്ട്.

ജൂലൈ മൂന്നിനാണ് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് 12 കിലോയുടെ സിലിണ്ടര്‍ ഇവര്‍ വാങ്ങുന്നത്. സിലിണ്ടറും റെഗുലേറ്ററും ബന്ധിപ്പിക്കുന്ന ഭാഗത്ത് അന്നു മുതലേ വാതക ചോര്‍ച്ചയുണ്ടായിരുന്നു.

ഇതിനെ കുറിച്ച് അഞ്ചു തവണ ഏജന്‍സിയില്‍ പരാതി നല്‍കിയെങ്കിലും സ്ഥലത്തെത്തിയ ടെക്‌നീഷന്‍ പരിശോധന നടത്തി സിലിണ്ടര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ചോര്‍ച്ച തുടര്‍ന്നതോടെ ഏജന്‍സി ജീവനക്കാരെത്തി പുതിയ റെഗുലേറ്റര്‍ മാറ്റി സ്ഥാപിച്ചു. ഇക്കഴിഞ്ഞ 21-ാം തീയതി പുതിയ റെഗുലേറ്റര്‍ സ്ഥാപിച്ചതിന് പിന്നാലെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് വന്‍ അപകടമുണ്ടായത്.

തീ കൊളുത്തിയ ഉടന്‍ വലിയ ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നു. അപകടസമയത്ത് കുട്ടികളടക്കം ഒമ്പത് അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. സിലിണ്ടറും റെഗുലേറ്ററും വീടിന് പുറത്ത് സ്ഥാപിച്ചിരുന്നതിനാലും മെഹജയുടെ ഭര്‍ത്താവ് സമയോചിതമായി ഇടപെട്ട് റെഗുലേറ്ററും പൈപ്പും വേര്‍പെടുത്തി ഗ്യാസ് ബന്ധം വിച്ഛേദിച്ചതിനാലും മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്നയുടന്‍ പരാതിപ്പെട്ടപ്പോള്‍ വീട്ടിലെത്തിയ വിതരണക്കാര്‍ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തിയിരുന്നു.

എന്നാല്‍ പിന്നീട് മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ വച്ച് ഇവര്‍ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണുണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. പൊലിസിന്റെ ഭാഗത്തു നിന്നും നീതിപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഗ്യാസ് സിലിണ്ടറിനോ റെഗുലേറ്ററിനോ തീപിടിച്ചിട്ടില്ലെന്നുമാണ് ഏജന്‍സി അധികൃതരുടെ വാദം.

തങ്ങള്‍ക്ക് നേരിട്ടതു പോലെയുള്ള അനീതിയും ദുരനുഭവവും മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന ഏജന്‍സികളുടെ ഇത്തരം അനാസ്ഥകള്‍ക്കെതിരെ ജാഗ്രത ഉറപ്പാക്കാനുമായി നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും അഗ്നിശമനസേനയുടെ വിദഗ്ധ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കുടുംബം വ്യക്തമാക്കി.

Kerala

ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലെ തീ​പി​ടി​ത്തം; 20 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഡൈ​നിം​ഗ് ഹാ​ൾ, കി​ട​പ്പു​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്.

ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം ഫ​ർ​ണി​ച്ച​റു​ക​ളും നേ​ര​ത്തേ മാ​റ്റി​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ടു​ത്ത ആ​ഴ്ച ഇ​വി​ടേ​ക്ക് താ​മ​സം മാ​റാ​നി​രി​ക്കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ജര്‍മനിയിലെ തീപിടിത്തം: മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.

എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26), കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27) എന്നിവരുടെ മൃതദേഹങ്ങളാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ശേഷം അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പുലര്‍ച്ചെ ഒന്നര മണിയോടെ നെടുമ്പാശേരിയില്‍ എത്തിച്ചത്.

അതേസമയം, ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബുവിന്‍റെ (25) മൃതദേഹം രാത്രി എട്ടിനാണ് എത്തിക്കുക. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്‍റെ ചെലവ് നോര്‍ക്കയാണ് വഹിച്ചത്.

Latest News

Corehub Up