Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : High Court

മെസി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണം: സമന്‍സില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജിഎസ്ടി അന്വേഷണത്തിലെ സമന്‍സ് ചോദ്യം ചെയ്ത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.

വ്യാഴാഴ്ച കൊല്ലം ജിഎസ്ടി ഇന്‍റലിജന്‍സ് യൂണിറ്റിന് മുന്നില്‍ ഹാജരാകണം. നികുതിയും പലിശയും പിഴയും ചേര്‍ത്ത് 56 കോടി രൂപ റിപ്പോര്‍ട്ടര്‍ കമ്പനിയില്‍നിന്ന് പിഴയായി ഈടാക്കാനാണ് നീക്കം. 25.78 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്.

ഇതിന് 18 ശതമാനം പലിശയും നികുതിവെട്ടിപ്പിന് തുല്യം പിഴയും ചുമത്തിയതോടെയാണ് തുക ഉയര്‍ന്നത്. റിപ്പോര്‍ട്ടര്‍ കമ്പനിക്ക് പണം നല്‍കിയതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പണം നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അര്‍ജന്‍റീനയിലേക്ക് പണമയച്ച ബാങ്കിനും സമന്‍സ് അയച്ചിട്ടുണ്ട്. ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് സമന്‍സ്.

Latest News

Corehub Up