തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ റിമാൻഡിലായിരുന്ന ആറ് പ്രതികളെ അന്വേഷണ സംഘം പൊലിസ് കസ്റ്റഡിയിൽ വാങ്ങി. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ പ്രതികളായ ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ, ബംഗളൂരു സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലിസ് ശേഖരിച്ചു. കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ പൊലിസ് സ്ഥിരീകരിച്ചു.
സിറ്റി പൊലിസ് കമ്മിഷണർ അരുൾ ബി കൃഷ്ണയുടെ മേൽനോട്ടത്തിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.