Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : KSEB

വിദ്യാർഥിയുടെ മരണം: മാപ്പ് പറഞ്ഞ് കെഎസ്ഇബി

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്‍റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് ജുനൈദ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെഎസ്ഇബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ഇബി മാനേജ്‌മെന്‍റിന്‍റെയും ജീവനക്കാരുടെയും പേരിൽ മാപ്പ് പറഞ്ഞത്.

ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്‍റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി.

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെഎസ്ഇബി പരിഗണിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെഎസ്ഇബി ഉറപ്പുനൽകി.

ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

Kerala

വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതോ? പരിശോധനയ്ക്ക് നിർദേശം നല്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിച്ച് സർക്കാർ. വൈദ്യുതിക്ഷാമമെന്ന മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിന്‍റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർകട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിന്‍റെ കുറിപ്പ്.

സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് പുതിയ വിലയിരുത്തൽ. നിലവിൽ അടുത്ത രണ്ടു മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് അറിയിച്ചിരുന്നു.

വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാൽ തത്കാലം പുതിയ ജിഎൻഎ ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ, അടിയന്തര തീരുമാനമെടുക്കണമെന്ന മുൻ കെഎസ്ഇബി ചെയർമാന്‍റെ സമ്മർദത്തിനു പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കും.

Latest News

Corehub Up