Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : KSRTC

കെ​എ​സ്ആ​ർ​ടി​സി വെ​റ്റ് ലീ​സി​നെ​ടു​ത്ത അ​ഞ്ച് ബ​സു​ക​ൾ നി​ര​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി വെ​റ്റ് ലീ​സ് വ്യ​വ​സ്ഥ​യി​ൽ ല​ഭ്യ​മാ​ക്കി​യ അ​ഞ്ച് പു​തി​യ ബ​സു​ക​ൾ കൂ​ടി നി​ര​ത്തി​ലി​റ​ക്കി. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ മ​ന്ത്രി സി.​പി. ജോ​ൺ ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ര​ണ്ട് എ​സി ബ​സു​ക​ളും മൂ​ന്ന് നോ​ൺ എ​സി ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ര​ണ്ട് സ​ർ​വീ​സു​ക​ളും അ​മൃ​ത​യി​ലേ​ക്ക് ഒ​രു സ​ർ​വീ​സും ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് സ​ർ​വീ​സ് രാ​ത്രി 12.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ 9.40ന് ​പാ​ല​ക്കാ​ട്ടെ​ത്തും. ഉ​ച്ച​യ്ക്ക് 1.45ന് ​പാ​ല​ക്കാ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 11.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തും. ടി​ക്ക​റ്റ് നി​ര​ക്ക് 467 രൂ​പ​യാ​ണ്.

നോ​ൺ എ​സി ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ണ്ടാ​മ​ത്തെ പാ​ല​ക്കാ​ട് സ​ർ​വീ​സ് രാ​വി​ലെ 7.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.15ന് ​പാ​ല​ക്കാ​ട്ടെ​ത്തും. മ​ട​ക്ക​യാ​ത്ര രാ​ത്രി 10.45ന് ​ആ​രം​ഭി​ക്കും. ടി​ക്ക​റ്റ് നി​ര​ക്ക് 411 രൂ​പ​യാ​ണ്. നോ​ൺ എ​സി ബ​സാ​ണ് അ​മൃ​ത സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11.30ന് ​അ​മൃ​ത​യി​ലെ​ത്തും. 

ഉ​ച്ച​യ്ക്ക് 1.20ന് ​ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക​യാ​ത്ര രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വ​സാ​നി​ക്കും. 276 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ലൂ​ടെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ല​ക്ഷ്യം.

Kerala

ആനവണ്ടിയിൽ ഉല്ലാസ‍യാത്ര പോകാം; വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജ്

​തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി വിജ്ഞാന ദർശിനി' എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു.

ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

​ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്.
​
പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
​
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാം. ഫോൺ നമ്പരുകൾ: തിരുവനന്തപുരം നോർത്ത്- 9188619378, തിരുവനന്തപുരം സൗത്ത്- 9188938522, കൊല്ലം- 9188938523, പത്തനംതിട്ട- 9188938524, ആലപ്പുഴ- 9188938525, കോട്ടയം- 9188938526, ഇടുക്കി- 9188938527, എറണാകുളം- 9188938528, തൃശൂർ- 9188938529, പാലക്കാട്- 9188938530, മലപ്പുറം- 9188938531, കോഴിക്കോട്- 9188938532, വയനാട്- 9188938533, കണ്ണൂർ, കാസർഗോഡ്- 9188938534.

Latest News

Corehub Up