Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : LPST Protest

എൽപിഎസ്ടി സമരം: മന്ത്രിമാരുമായി ചർച്ച നടത്തി മുഖ്യമന്ത്രി, സമരക്കാരുമായി ചർച്ച തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് സമരക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നത്.

അതേസമയം, സമരക്കാരുമായി ചർച്ചകൾ നടന്നുവെന്നും സർക്കാരിന് അനുഭാവമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സമരക്കാരുമായി ചർച്ച തുടരും. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കും. അനുപാതം കുറയ്ക്കുന്നതിൽ പ്രശ്നമുണ്ട്. സാമ്പത്തിക എതിർപ്പ് രേഖപ്പെടുത്തിയ കാര്യം അറിയില്ലെന്നും സാമ്പത്തിക ബാധ്യത പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.

സമരക്കാരുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ നേരത്തേ ഉറപ്പുനൽകിയിരുന്നു. എന്നാൽ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതോടെയാണ് സമരം ശക്തമായത്. ഡിവിഷൻ ഫാൾ മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സർക്കാർ എൽപി സ്കൂളുകളിൽ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കുന്നതാണ് പ്രധാന പരിഗണന.

ഡിവിഷൻ ഫാൾ സംഭവിച്ച സ്കൂളുകളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് കൂടുതൽ നിയമനങ്ങൾ നടത്താനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്.

Kerala

വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക അ​നു​പാ​തം ഇ​പ്പോ​ൾ കു​റയ്​ക്കാ​ൻ ക​ഴി​യി​ല്ല: എ​ൻ. ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക അ​നു​പാ​തം ഇ​പ്പോ​ൾ കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യി​ച്ചു.

എ​ൽ​പി​എ​സ്ടി​യി​ൽ കൂ​ടി​യാ​ൽ എ​ല്ലാ​യി​ട​ത്തും കൂ​ട്ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൊ​ലി​സ് ഇ​ട​പെ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ വ​ള​ർ​മ​തി വീ​ണ്ടും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി നി​രാ​ഹ​രം തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ ത​നി​ക്ക് ഒ​രു അ​സു​ഖ​വു​മി​ല്ലാ​തി​രു​ന്നി​ട്ടും ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും വ​ള​ർ​മ​തി പ്ര​തി​ക​രി​ച്ചു. സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ ഒ​രാ​ളെ​യാ​ണോ പൊ​ലി​സ് ഇ​ത്ര​യും ബ​ല​പ്ര​യോ​ഗം ന​ട​ത്തി കൊ​ണ്ടു​പോ​യ​തെ​ന്നും വ​ള​ർ​മ​തി ചോ​ദി​ച്ചു.

Kerala

എ​ൽ​പി​എ​സ്ടി സ​മ​ര​പ്പ​ന്ത​ൽ പു​ന​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ; നി​രാ​ഹാ​ര​സ​മ​രം പു​ന​രാ​രം​ഭി​ച്ചു, സ​മ​ര​പ്പ​ന്ത​ലി​ൽ യു​വ​മോ​ർ​ച്ച​യും

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലി​ലെ എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു നീ​ക്കി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ. പോ​ലീ​സ് പൊ​ളി​ച്ചു നീ​ക്കി​യ സ​മ​ര​പ്പ​ന്ത​ൽ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ പു​ന​സ്ഥാ​പി​ച്ചു. താ​ൽ​ക്കാ​ലി​ക​മാ​യി ര​ണ്ട് ക​മ്പു​ക​ൾ നാ​ട്ടി​യ ശേ​ഷം ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി​യാ​ണ് പു​തി​യ സ​മ​ര​പ്പ​ന്ത​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ​ള​ർ​മ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​യാ​യ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

ഇ​ന്നു​മു​ത​ൽ സ​മ​ര​പ്പ​ന്ത​ലി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധി​ക്കും. വ​ള​ർ​മ​തി തി​രി​ച്ചെ​ത്തു​ന്ന​തു​വ​രെ സ​മ​ര​പ്പ​ന്ത​ലി​ൽ തു​ട​രു​മെ​ന്നാ​ണ് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Kerala

എ​ൽ​പി​എ​സ്ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു; അ​റ​സ്റ്റി​ലാ​യ വ​ള​ര്‍​മ​തി ആ​ശു​പ​ത്രി​യി​ൽ, ചി​കി​ത്സ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല 

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച പൊ​ലി​സ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന വ​ള​ര്‍​മ​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ചി​കി​ത്സ​യു​മാ​യി വ​ള​ർ​മ​തി സ​ഹ​ക​രി​ക്കു​ന്നി​ല്ല. നി​ല​വി​ൽ ഐ​സി​യു​വി​ൽ തു​ട​രു​ന്ന വ​ള​ർ​മ​തി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യാ​ൽ മാ​ത്രം ചി​കി​ത്സ​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

പൊ​ലീ​സ് രാ​ത്രി​യെ​ത്തി​യാ​ണ് എ​ൽ​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് സ​മ​ര​ക്കാ​രെ മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു. ആ​വ​ശ്യം നേ​ടി​യെ​ടു​ത്തി​ട്ടേ പോ​കൂ​വെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലി​സ് നോ​ട്ടീ​സ് ന​ല്‍​കു​ക​യും വ​ള​ര്‍​മ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ചു​നീ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച സ​മ​ര​ക്കാ​ര്‍ പ​ന്ത​ലി​ല്ലെ​ങ്കി​ലും സ​മ​രം തു​ട​രു​മെ​ന്നും പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ന്ത​ല്‍ പൊ​ളി​ച്ച​തെ​ന്നും സ്ഥി​രം പ​ന്ത​ലാ​ണ് നീ​ക്കി​യ​തെ​ന്നും താ​ല്‍​ക്കാ​ലി​ക പ​ന്ത​ല്‍ പൊ​ളി​ച്ചി​ല്ലെ​ന്നും പൊ​ലി​സ് വി​ശ​ദീ​ക​രി​ച്ചു.

Kerala

എ​ല്‍​പി​എ​സ്ടി സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ; നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് ജ​യ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​പി​എ​സ്ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ല്‍ പൊ​ലി​സ് പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന് പി​ന്നാ​ലെ സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ. വ​ള​ര്‍​മ​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ എ​ല്‍​പി​എ​സ്ടി ഉ​ദ്യോ​ഗാ​ര്‍​ഥി ജ​യ​കൃ​ഷ്ണ​ന്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

പൊ​ലി​സ് സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ച് ഒ​രു മ​ണി​ക്കൂ​ര്‍ തി​ക​യു​ന്ന​തി​ന് മു​മ്പേ ത​ന്നെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ്പ​ന്ത​ല്‍ കെ​ട്ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ര​ണ്ട് ത​വ​ണ പൊ​ലി​സ് സ​മ​ര​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

24 മ​ണി​ക്കൂ​റി​ന​കം സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ രാ​ത്രി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പൊ​ലി​സ് സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up