കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനുള്ള അനുമതി നിഷേധിച്ച ഡിവിഷന് ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണം പത്തു ദിവസത്തേക്ക് തടയുകയും ചെയ്ത സാഹചര്യത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പിണറായി വിജയന്, മകള്‍ ടി. വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, സിപിഎം നേതാവ് പി. നിഖില്‍, കെ. വാരിസ്, ഷൈജല്‍, എം. നന്ദുലാല്‍ എന്നിവര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് വീണ്ടും പരിഗണിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിനു വിരുദ്ധമായാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.