തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് കേസിൽ പിഎസ്സി ചെയർമാൻ എം.ആർ.ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ. തിരുവന്തപുരം വിജിലൻസ് കോടതിയിലാണ് എസ്ഐടി റിപ്പോർട്ട് നൽകിയത്.
ഹൈക്കോടതി സിംഗിൾ ബഞ്ചിനെയും ഇക്കാര്യം അറിയിക്കും. രണ്ട് പ്രാവശ്യം നോട്ടിസ് നൽകിയിട്ടും എം.ആർ.ബൈജു ഹാജരായിരുന്നില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്റെ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നൽകിയത്.
എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശമെന്നും അതിനായി ബൈജുവിന്റെ മൊഴി രേഖപ്പെടുത്തണെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.