Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Munnar

ഒ​ന്നാം വെ​ടി ഫ​ലം ക​ണ്ടി​ല്ല, ര​ണ്ടാം വെ​ടി കൊ​ണ്ട​തു​മി​ല്ല; ച​ക്ക​ക്കൊ​മ്പ​ൻ ദൗ​ത്യം പാ​ളി

ഇ​ടു​ക്കി: ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. ആ​ദ്യ ഡോ​സ് മ​യ​ക്കു​വെ​ടി വെ​ച്ചി​ട്ടും ആ​ന മ​യ​ങ്ങാ​ത്ത​തും ര​ണ്ടാ​മ​ത്തെ വെ​ടി ല​ക്ഷ്യ​ത്തി​ൽ കൊ​ള്ളാ​ത്ത​തു​മാ​ണ് ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഉ​ച്ച​യ്ക്ക് 3.38ന് ​ഓ​മ​ന​ക്കു​ഴി ഭാ​ഗ​ത്തു​വെ​ച്ചാ​ണ് ച​ക്ക​ക്കൊ​മ്പ​ന് ആ​ദ്യ ഡോ​സ് മ​യ​ക്കു​വെ​ടി വെ​ച്ച​ത്.

വെ​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ അ​ൽ​പ​ദൂ​രം ഓ​ടി​യ ആ​ന പി​ന്നീ​ട് നി​ല​യു​റ​പ്പി​ച്ചു. മ​യ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ദൗ​ത്യ​സം​ഘം നി​രീ​ക്ഷി​ച്ചെ​ങ്കി​ലും ആ​ന മ​യ​ങ്ങി​യി​ല്ല. തു​ട​ർ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ വെ​ടി ആ​ന​യ്ക്ക് കൊ​ള്ളാ​തെ പോ​യി. ഇ​തി​നി​ടെ കാ​ലാ​വ​സ്ഥ​യും പ്ര​തി​കൂ​ല​മാ​യ​തോ​ടെ ഇ​ന്ന​ത്തെ ദൗ​ത്യം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ദൗ​ത്യ​ത്തി​നാ​യി കു​ങ്കി​യാ​ന​ക​ളെ സി​മ​ന്‍റ് പാ​ല​ത്തെ ബേ​സ് ക്യാ​മ്പി​ൽ നി​ന്ന് ഓ​മ​ന​ക്കു​ഴി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം ച​ക്ക​ക്കൊ​മ്പ​നെ ഇ​ന്ന് രാ​ത്രി മു​ഴു​വ​ൻ നി​രീ​ക്ഷി​ക്കും. നാ​ളെ പു​ല​ർ​ച്ചെ 4.30ഓ​ടെ ദൗ​ത്യം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up