Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Nedumbassery Accident

നെടുമ്പാശേരി അപകടം: 36 ദിവസത്തിനു ശേഷം സുഹൈൽ സജീവ് പുറത്തേക്ക്

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്.

സുഹൈൽ ഒഴികെ മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സുഹൈൽ സജീവിന്‍റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിർദേശം.

അതേസമയം, കേസിൽ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. സുഹൈലിനെതിരായ കൂടുതല്‍ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.

ഒക്ടോബർ 11ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.

Kerala

നെടുമ്പാശേരി വാഹനാപകടം: സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി പ്രതികള്‍

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതികള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 11ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് വിഐപി റോഡില്‍ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

അതേസമയം, പ്രതി സുഹൈല്‍ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ തന്നെ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് സമര്‍പ്പിച്ച അപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു സൂപ്രണ്ട് അങ്കമാലി കോടതിയെ സമീപിച്ചത്.

എന്നാല്‍ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രതി പോലും അത്തരം ആശങ്കകള്‍ പങ്കുവച്ചിട്ടില്ലെന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷഭീഷണി ഉണ്ടാവുകയാണെങ്കില്‍ വീണ്ടും ജയില്‍ മാറ്റത്തിനുള്ള അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.

Kerala

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസ് മുഖ്യപ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് സമര്‍പ്പിച്ച അപേക്ഷയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

അമിതവേഗത്തില്‍ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നാലെ സുഹൈലിനെ ബോസ്റ്റല്‍ സ്‌കൂളിലേക്കാണ് അയച്ചത്. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു സൂപ്രണ്ട് അങ്കമാലി കോടതിയെ സമീപിച്ചത്.

എന്നാല്‍ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രതി പോലും അത്തരം ആശങ്കകള്‍ പങ്കുവച്ചിട്ടില്ലെന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷഭീഷണി ഉണ്ടാവുകയാണെങ്കില്‍ വീണ്ടും ജയില്‍ മാറ്റത്തിനുള്ള അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തേ അങ്കമാലി കോടതി തള്ളിയിരുന്നു. നേരത്തേ പ്രതിയെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് സുഹൈലിനെ ബോസ്റ്റല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്.

Latest News

Corehub Up