കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ "നോ കീസ് ഫോര്‍ കിഡ്സ്' കാന്പയിനുമായി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തുടെനീളം ബോധവത്കരണ കാംപയിന് നടത്താനാണു തീരുമാനം.
കാന്പയിന്റെ ഭാഗമായി ജില്ലാ കലോത്സവ വേദികളില്‍ ഉള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട ക്ലാസുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും. കുട്ടികള്‍ക്കു വാഹനത്തിന്റെ താക്കോലല്ല സുരക്ഷിതമായ നാളേക്കുള്ള അറിവാണു കൈമാറേണ്ടതെന്നും ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവിതകാലത്തെ നഷ്ടമാകരുതെന്നും ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിക്കുന്നു.
കുട്ടികള്‍ക്കു വാഹനങ്ങളുടെ താക്കോല്‍ കൊടുക്കുന്നത് വലിയ അപകടത്തിലേക്കു നയിക്കുമെന്നും മാതാപിതാക്കള്‍ കേസില്‍ പ്രതികളാകുന്ന സാഹചര്യമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ ഏറിവരികയാണെന്നും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനം ഉപയോഗിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.