Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Parel Church

ചങ്ങനാശേരി അതിരൂപതാ ചരിത്രത്തിലെ അഭിമാനനിമിഷം

ച​ങ്ങ​നാ​ശേ​രി: 2026 ന​വം​ബ​ര്‍ 21 ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ച​രി​ത്ര​ത്താ​ളു​ക​ളി​ല്‍ ത​ങ്ക​ലി​പി​ക​ളാ​ല്‍ എ​ഴു​ത​പ്പെ​ട്ട ദി​നം. അ​തി​രൂ​പ​ത​യി​ലെ 82,000 കു​ടും​ബ​ങ്ങ​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളോ​ടെ 11 വ​ര്‍ഷം​കൊ​ണ്ട് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി​യു​ടെ കൂ​ദാ​ശ​യും ​ബ​സി​ലി​ക്കാ പ്ര​ഖ്യാ​പ​ന​വും ന​ട​ന്ന ദി​ന​മാ​ണ് ധ​ന്യ​മാ​യ സ്മ​ര​ണ​ക​ളു​ടെ ച​രി​ത്ര​മാ​കു​ന്ന​ത്.

ഒ​രു ദേ​വാ​ല​യ​ത്തി​ന്‍റെ പ​ദ​വി​യു​യ​ര്‍ത്ത​ല്‍ മാ​ത്ര​മ​ല്ല, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​ത്തി​നും മ​രി​യ​ഭ​ക്തി​ക്കും കൂ​ട്ടാ​യ്മ​യ്ക്കും ല​ഭി​ച്ച അം​ഗീ​കാ​ര​വും ആ​ദ​ര​വും​കൂ​ടി​യാ​ണ് പാ​റേ​ല്‍ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​റേ​ല്‍ പ​ള്ളി​ക്കു​ള്ള ബ​സി​ലി​ക്കാ പ​ദ​വി.

മികച്ച സം​ഘാ​ട​ന മി​ക​വും ആ​സൂ​ത്ര​ണ​വും

ച​ങ്ങ​നാ​ശേ​രി: സം​ഘാ​ട​നമി​ക​വും ആ​സൂ​ത്ര​ണ​വും പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശാ ച​ട​ങ്ങു​ക​ളെ ആ​ക​ര്‍ഷ​ക​മാ​ക്കി. ക​ഴി​ഞ്ഞ 11 വ​ര്‍ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും നി​ര​വ​ധി​യാ​ളു​ക​ളു​ടെ പ​രി​ശ്ര​ങ്ങ​ളു​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് അ​തി​മ​നോ​ഹ​ര​മാ​യ രീ​തി​യി​ല്‍ പ​ള്ളിസ​മു​ച്ച​യ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​ത്.

ഫാ.​ഡോ.​ തോ​മ​സ് ക​റു​ക​ക്ക​ളം ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ഫാ.​ ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, ഫാ.​ വ​ര്‍ഗീ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, ഫാ.​ ജോ​സ​ഫ് ച​മ്പ​ക്കു​ളം, ഫാ.​ ജോ​ബി മൂ​ല​യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍, ഫാ.​ ജോ​ര്‍ജ് പ​ന​ക്കേ​ഴം, ഫാ.​ ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, ഫാ.​ ജ​യിം​സ് കൊ​ക്കാ​വ​യി​ല്‍, ഫാ.​ ജോ​ഫി പു​തു​പ്പ​റ​മ്പ്, ഫാ.​ജോ​ര്‍ജ് മാ​ന്തു​രു​ത്തി, ഫാ.​ സി​ന്‍ജോ തു​ണ്ടി​യി​ല്‍, ഫാ.​ ജി​ജോ മാ​റാ​ട്ടു​ക​ളം, അ​ഡ്വ.​ ജോ​ജി ചി​റ​യി​ല്‍, സ​ണ്ണി ഇ​ടി​മ​ണ്ണി​ക്ക​ല്‍, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, എ​ബി മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, പാ​റേ​ല്‍പ്പ​ള്ളി കൈ​ക്കാ​ര​ന്മാ​രാ​യ പ്രി​ന്‍സ് കു​ട്ടം​പേ​രൂ​ര്‍, സി​റി​യ​ക് ക​ള​ത്തി​പ്പ​റ​മ്പ്, ബി​നോ​ജ് പാ​ണം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​രി​ക​ളാ​യി​രു​ന്നു.

Kerala

ഐക്കണുകളുടെ മനോഹാരിത

നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി കൂ​ദാ​ശ​ക്കാ​യി ഒ​രു​ങ്ങു​ന്ന പാ​റേ​ല്‍പ​ള്ളി ഐ​ക്ക​ണു​ക​ളാ​ല്‍ സ​മൃ​ദ്ധ​മാ​ണ്. അ​റു​പ​തോ​ളം ഐ​ക്ക​ണു​ക​ളാ​ണ് പാ​റേ​ല്‍പ​ള്ളി​യെ ക​മ​നീ​യ​വും വ്യ​ത്യ​സ്ത​വു​മാ​ക്കു​ന്ന​ത്. ക്രൈ​സ്ത​വ വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്യ​ങ്ങ​ള്‍ ഐ​ക്ക​ണു​ക​ളാ​യി പാ​റേ​ല്‍പ​ള്ളി​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​ങ്ങ​ളും ചി​ത്ര​ക​ലാ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രു​മാ​യ ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്തും ഫാ. ​ടോം കൊ​റ്റ​ത്തി​ലും ചേ​ര്‍ന്നാ​ണ്.

മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി​യു​ടെ ഹൈ​ക്ക​ല​യി​ല്‍ ചി​ന്ത​നീ​യ​വും മ​നോ​ഹ​ര​വു​മാ​യ 53 ഐ​ക്ക​ണു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 15 എ​ണ്ണം ഈ​ശോ​യു​ടെ ജ​ന​ന​ത്തി​ന്‍റെ മം​ഗ​ല​വാ​ര്‍ത്ത മു​ത​ല്‍ പ​ന്ത​ക്കു​സ്ത​വ​രെ​യു​ള്ള 15 സം​ഭ​വ​ങ്ങ​ളാ​ണ്. അ​തി​രൂ​പ​ത​യു​ടെ മ​ധ്യ​സ്ഥ​ന്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വ്, സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശു​ദ്ധ​രാ​യ ചാ​വ​റ​യ​ച്ച​ന്‍, അ​ല്‍ഫോ​ന്‍സാ​മ്മ, എ​വു​പ്രാ​സി​യാ​മ്മ, മ​റി​യം ത്രേ​സ്യ കൂ​ടാ​തെ മ​ദ​ര്‍ തെ​രേ​സ, വിശുദ്ധ ദേ​വ​സ​ഹാ​യം തു​ട​ങ്ങി​യ​വ​രു​ടെ​യും ഐ​ക്ക​ണു​ക​ളും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഹൈ​ക്ക​ല​യു​ടെ സീ​ലിം​ഗി​ല്‍ ര​ക്ഷാ​ക​ര സം​ഭ​വ​ങ്ങ​ളും വി​ശു​ദ്ധ​രെ​യും വ​ര​ച്ചു​കാ​ട്ടി​യി​ട്ടു​ണ്ട്. വ​ലി​യ​പ​ള്ളി​യു​ടെ ഭി​ത്തി​ക​ളി​ല്‍ കു​രി​ശി​ന്‍റെ വ​ഴി ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. പ​ര​മ്പ​രാ​ഗ​ത​മാ​യു​ള്ള 14 സ്ഥ​ല​ങ്ങ​ള്‍ കൂ​ടാ​തെ ഈ​ശോ​യു​ടെ ഉ​ത്ഥാ​ന​വും സ്വ​ര്‍ഗാ​രോ​ഹ​ണ​വും കു​രി​ശി​ന്‍റെ വ​ഴി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ദ്ബ​ഹ​യു​ടെ ക​വാ​ട​ത്തി​ല്‍ ഈ​ശോ​യു​ടെ കു​രി​ശു​മ​ര​ണം ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ 14 മാ​ലാ​ഖ​മാ​രെ കാ​ണാം. നാ​ല് മാ​ലാ​ഖ​മാ​ര്‍ ഈ​ശോ​യു​ടെ കു​രി​ശു​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​രി​ശ്, തി​രു​വി​ലാ​വി​ല്‍ കു​ത്തി​യ കു​ന്തം, വി​നാ​ഗി​രി കൊ​ടു​ത്ത നീ​ര്‍പ്പ​ഞ്ഞി, വി​നാ​ഗി​രി പാ​ത്രം, ശി​ര​സി​ല്‍ അ​ണി​യി​ച്ച മു​ള്‍മു​ടി, ഈ​ശോ​യെ ത​റ​ച്ച ആ​ണി​ക​ള്‍ എ​ന്നി​വ​യും പ​ത്ത് മാ​ലാ​ഖ​മാ​ര്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​സ, സ്ലീ​വ, വി​ശു​ദ്ധ​ഗ്ര​ന്ഥം, തി​രി​ക്കാ​ലു​ക​ള്‍, ധൂ​പ​ക്കു​റ്റി, മ​ക്‌​സാ​നീ​സ എ​ന്നി​വ​യും വ​ഹി​ക്കു​ന്നു.

പ്ര​ധാ​ന ത്രൊ​ണോ​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് മു​ക​ളി​ല്‍ പ​രി​ശു​ദ്ധ ത്രി​ത്വം, പ​ന്തോ​ക്രാ​ത്തോ (​സൃ​ഷ്ടാ​വും പ​രി​പാ​ല​ക​നും വി​ധി​യാ​ള​നു​മാ​യ ഈ​ശോ), പ​രി​ശു​ദ്ധ​മ​റി​യം, ഇ​രു​വ​ശ​ങ്ങ​ളി​ലും 12 ശ്ലീ​ഹ​ന്മാ​ര്‍, ഏ​റ്റ​വും മു​ക​ളി​ല്‍ ര​ണ്ട് കെ​രൂ​ബു​ക​ള്‍, വ​ട​ക്കേ​ഭി​ത്തി​യി​ല്‍ ഏ​ബ്ര​ഹാം, ഇ​സ​ഹാ​ക്ക്, യാ​ക്കോ​ബ്, തെ​ക്കേ​ഭി​ത്തി​യി​ല്‍ ഏ​ലി​യ, മോ​ശ, ദാ​വി​ദ്, ബ​ലി​പീ​ഠ​ത്തി​നു മു​മ്പി​ല്‍ ഈ​ശോ​യു​ടെ സിം​ഹാ​സ​നം, ബേ​മയ്​ക്കു മു​മ്പി​ല്‍ ഈ​ശോ സി​ന​ഗോ​ഗി​ല്‍ പ​ഠി​പ്പി​ക്കു​ന്ന​ത് തു​ട​ങ്ങി​യ പ്രമേയ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹൈ​ക്ക​ല​യു​ടെ പി​ന്‍ഭി​ത്തി​യി​ല്‍ മാ​താ​വി​ന്‍റെ നിദ്രയും (​വാ​ങ്ങി​പ്പ്) അ​തി​മ​നോ​ഹ​ര​മാ​യി വ​ര​ച്ചി​രി​ക്കു​ന്നു.

പാ​റേ​ല്‍പ​ള്ളി​യോ​ട് ചേ​ര്‍ന്നു​ള്ള സെ​ന്‍റ​ര്‍ ഫോ​ര്‍ ച​ര്‍ച്ച് ആ​ര്‍ട്ട് ആ​ന്‍ഡ് ആ​ര്‍ക്കി​ടെ​ക്ച​റി​ലാ​ണ് ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്തും ഫാ. ​ടോം കൊ​റ്റ​ത്തി​ലും ചേ​ര്‍ന്ന് പ​ള്ളി​യി​ലേ​ക്കു​ള്ള ഐ​ക്ക​ണു​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്.

 

Kerala

അയ്യടി മനമേ, തീപ്പെട്ടി കോല്, പാറേൽ പള്ളീൽ പെരുന്നാള്...

ചെ​റു​പ്പ​ത്തി​ൽ ഈ ​നാടൻ ശീല് കേ​ൾ​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. ച​ങ്ങ​നാ​ശേ​രി​യു​ടെ ആ​ധു​നി​ക ച​രി​ത്ര​ത്തോ​ടൊ​പ്പം വ​ള​ർ​ന്ന പാ​റേ​ൽ പ​ള്ളിയി​ലെ തി​രു​നാ​ളി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ത്ര​ത്തോ​ളം പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നു എ​ന്നു സൂ​ചി​പ്പി​ക്കു​ന്നതാണ് ഈ ഈരടികൾ.

1904 മു​ത​ലു​ള്ള സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​മു​ണ്ട് ഈ ​തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്. 1906 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് പ​ള്ളി​ക്കൂദാ​ശ​യ്ക്കു ശേ​ഷ​മു​ള്ള ആ​ദ്യ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​ത്. മാ​ർ മാ​ത്യു മാ​ക്കീ​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന ചൊ​ല്ലി ആ​രം​ഭി​ച്ച ഈ ​തി​രു​നാ​ളി​ന്, മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക ദ​ണ്ഡ​വി​മോ​ച​ന അ​നു​വാ​ദ​വും ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി, മാ​ർ ജെ​യിം​സ് കാ​ളാ​ശേ​രി, മാ​ർ മാ​ത്യു കാ​വു​കാ​ട്ട് തു​ട​ങ്ങി​യ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ​യെ​ല്ലാം സാ​ന്നി​ധ്യ​ത്താ​ലും കാ​ർ​മി​ക​ത്വ​ത്താ​ലും ഈ ​തി​രു​നാ​ൾ ധ​ന്യ​മാ​യി.

വി​ദേ​ശ​യാ​ത്രാ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ ഡി​സം​ബ​ർ എ​ട്ടി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്താ എ​ത്തു​ന്ന ഈ ​പാ​ര​മ്പ​ര്യം ഇ​ന്നും തു​ട​രു​ന്നു. ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യി​ലെ പ്ര​ശ​സ്ത​രും വാ​ഗ്മി​ക​ളു​മാ​യ വൈ​ദി​ക​രു​ടെ പ​രി​ശു​ദ്ധ മ​റി​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണം തി​രു​നാ​ൾ ദി​ന​ത്തി​ലെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു

മ​താ​ത്മ​ക​ത​യും ആ​ത്മീ​യ​ത​യും ഭൗ​തി​ക​ത​യും ഒ​രേ​പോ​ലെ സം​ഗ​മി​ക്കു​ന്ന​താ​ണ് ഈ ​പാ​റേ​ൽ തി​രു​നാ​ൾ.

പാ​റേ​ൽ മാ​താ​വി​നോ​ടു​ള്ള അ​ഗാ​ധ​മാ​യ ഭ​ക്തി ഈ ​നാ​ടി​ന്‍റെ​ത​ന്നെ പ്ര​ത്യേ​ക​ത​യാ​ണ്. ഒ​രു​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ച​ങ്ങ​നാ​ശേ​രി​യു​ടെ സ്പ​ന്ദ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ഈ ​തി​രു​നാ​ൾ, എ​ല്ലാ മ​നു​ഷ്യ​രെ​യും ഒ​രു​മി​ച്ചു കൂ​ട്ടു​ന്ന സ്നേ​ഹ​ത്തി​ന്‍റെ​യും മൈ​ത്രി​യു​ടെ​യും കാ​ർ​ണി​വ​ൽ കൂ​ടി​യാ​ണ്. ഈ ​ബ​ഹ​ള​സ​ന്തോ​ഷ​മാ​ണ് പാ​റേ​ൽ തി​രു​നാ​ളി​ന്‍റെ പ്ര​ത്യേ​ക​ത.

പ​ഴ​യ കാ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കൊ​ട്ട​യും മു​റ​വും പാ​യ​യും ക​ത്തി​യും പി​ച്ചാ​ത്തി​യും അ​ട​ക്ക​മു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തു തി​രു​നാ​ൾ സ്ഥ​ല​ത്തെ താ​ത്കാ​ലി​ക ച​ന്ത​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു. ക്രി​സ്മ​സ് അ​ടു​ത്ത​വ​രു​ന്ന നാ​ളു​ക​ൾ ആ​യ​തി​നാ​ൽ പു​ൽ​ക്കൂ​ടി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും ഇ​വി​ടെ​നി​ന്നു സം​ഭ​രി​ച്ചി​രു​ന്നു.

തി​രു​നാ​ൾ ക​ഴി​ഞ്ഞു വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ കൈ​യി​ൽ ഉ​ഴു​ന്നാ​ട​യും ഈ​ന്ത​പ്പ​ഴ​വും ചോ​ള​പ്പൊ​രി​യും അ​ട​ങ്ങി​യ ഒ​രു ക​വ​ർ..... ബ​ലൂ​ണും പീ​പ്പി​യും പി​ടി​ച്ച കു​ട്ടി​ക​ൾ... മാ​ല​യും വ​ള​യും മ​റ്റു​മാ​യി ബാ​ലി​ക​മാ​രും യു​വ​തി​ക​ളും .... മൊ​ത്ത​ത്തി​ൽ ഒ​രു വ​ർ​ണപ്പ​കി​ട്ടാ​ണ് എ​ക്കാ​ല​വും പാ​റേ​ലെ പെ​രു​ന്നാ​ൾ.

Kerala

ഇതുപോലൊരു സംഭവം ഈ നഗരം കണ്ടിട്ടില്ല!

​1854 ഡി​സം​ബ​ർ എ​ട്ടി​നു പി​യൂ​സ് ഒ​മ്പ​താ​മ​ൻ മാ​ർ​പാ​പ്പ ഇ​നെ​ഫാ​ബി​ലി​സ് ദെ​യൂ​സ് (Ineffabilis Deus) എ​ന്ന തി​രു​വെ​ഴു​ത്തി​ലൂ​ടെ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വം വി​ശ്വാ​സ സ​ത്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി 1904ൽ ​ലോ​ക​മെ​മ്പാ​ടും സാ​ഘോ​ഷം കൊ​ണ്ടാ​ടി . ഈ ​ഓ​ർ​മ​യ്ക്കാ​യി പ​ത്താം പി​യൂ​സ് മാ​ർ​പാ​പ്പ അ​ദ് ദി​യം ഇ​ല്ലും ലെ​ത്തി​സീ​മും (Ad Diem Illum Laetissimum )എ​ന്ന ചാ​ക്രി​ക ലേ​ഖ​നം പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ബി​ലി​യി​ൽ പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഈ ​ആ​ഗോ​ള ജൂ​ബി​ലി​യു​ടെ അ​ത്യാ​ഹ്ലാ​ദം കൊ​ച്ചു​കേ​ര​ള​ത്തി​ലും അ​ല​യ​യ​ടി​ച്ചു. ഈ ​സ​മ​യ​ത്തു ത​ന്നെ​യാ​ണ് ചെ​ത്തി​പ്പു​ഴ ക​ർ​മ​ലീ​ത്ത ആ​ശ്ര​മ​(സിഎംഐ)ത്തി​ന്‍റെ പ്രി​യോ​ർ ത​യ്യി​ൽ എ​സ്ത​പ്പാ​നോ​സ് അ​ച്ച​ൻ ഫ്രാ​ൻ‌​സി​ൽ​നി​ന്നു മാ​താ​വി​ന്‍റെ മൂ​ന്നു തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​രു​ത്തി​ച്ച​ത്. ഇ​തി​ൽ ക​ലാ​സു​ന്ദ​ര​വും ഒ​ന്ന​ര​യാ​ൾ പൊ​ക്ക​മു​ള്ള​തു​മാ​യ ന​ര​ക​സ​ർ​പ്പ​ത്തി​ന്‍റെ ത​ല ത​ക​ർ​ത്തു​നി​ൽ​ക്കു​ന്ന ദി​വ്യ​സ്വ​രൂ​പം ചെ​ത്തി​പ്പു​ഴ ആ​ശ്ര​മ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.

അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി​യു​ടെ പ്രാ​ദേ​ശി​ക സ്മാ​ര​ക​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​രു ക​പ്പേ​ള സ്ഥാ​പി​ക്കാ​ൻ എ​സ്ത​പ്പ​നോ​സ് അ​ച്ച​നും ച​ങ്ങ​നാ​ശേ​രി പ​ള്ളി വി​കാ​രി കു​ര്യാ​ക്കോ​സ് ക​ണ്ട​ങ്കേ​രി അ​ച്ച​നും രൂ​പ​രേ​ഖ ത​യാ​റാ​ക്കി. ഇ​തി​നു ച​ങ്ങ​നാ​ശേ​രി വി​കാ​രി​യാ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മാ​ക്കീ​ൽ മെ​ത്രാ​ന്‍റെ അ​നു​മ​തി​യും വാ​ങ്ങി.

ക​ണ്ട​ങ്കേ​രി അ​ച്ച​ന്‍റെ​യും ച​ങ്ങ​നാ​ശേ​രി പ​ള്ളി കൈ​ക്കാ​ര​ൻ മാ​ളി​യേ​ക്ക​ൽ മാ​ത്തൂ​ച്ച​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ത്തി​പ്പു​ഴ ആ​ശ്ര​മ​ത്തി​ൽ​നി​ന്നു തി​രു​സ്വ​രൂ​പം ച​ങ്ങ​നാ​ശേ​രി പ​ള്ളി​യി​ൽ എ​ത്തി​ച്ചു.

1904 ഡി​സം​ബ​ർ എ​ട്ടി​നു ജൂ​ബി​ലി​ദി​ന​ത്തി​ൽ മാ​ർ മാ​ക്കീ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഈ ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം ച​ങ്ങ​നാ​ശേ​രി​യെ ഭ​ക്തി​പ്ര​ഭ​യി​ലാ​ഴ്ത്തി. ഇ​തു​പോ​ലൊ​രു സം​ഭ​വം ഈ ​ന​ഗ​രം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല എ​ന്നാ​ണ് ന​സ്രാ​ണി ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നാ​നാജാ​തി മ​ത​സ്ഥ​ർ​ക്കു മാ​താ​വി​നോ​ടു​ള്ള ഭ​ക്ത്യാദ​ര​വു​ക​ൾ​ക്കു പ​ട്ട​ണം സാ​ക്ഷ്യം വ​ഹി​ച്ചു. മു​സ്‌​ലിം സ്ത്രീ​ക​ൾ പോ​ലും വീ​ടു​വി​ട്ട് ന​ഗ​ര വീ​ഥി​ക​ളി​ൽ തൊ​ഴു​കൈ​യോ​ടെ നി​ന്നു. ഈ ​ജൂ​ബി​ലി​യാ​ഘോ​ഷം സ്മാ​ര​ക ക​പ്പേ​ള​യു​ടെ പ​ണി വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള തീ​ക്ഷ്ണ​ത​യും ആ​ഗ്ര​ഹ​വും വ​ർ​ധി​പ്പി​ച്ചു.

Kerala

പാറേൽ, പള്ളി ഉയർന്നതിങ്ങനെ...

പാ​​റേ​​ൽ പ​​ള്ളി​​യു​​ടെ പേ​​രു കേ​​ൾ​​ക്കു​​ന്പോ​​ൾ​​ത്ത​​ന്നെ പ​​ല​​രു​​ടെ​​യും മ​​ന​​സി​​ൽ ഉ​​യ​​രു​​ന്ന ചി​​ന്ത​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. എ​​ങ്ങ​​നെ​​യാ​​ണ് ഈ ​​പേ​​ര് വ​​ന്ന​​ത്‍? ച​​ങ്ങ​​നാ​​ശേ​​രി ക​​​വ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ കി​​​ഴ​​​ക്കു​​​മാ​​​റി ച​​​ങ്ങ​​​നാ​​​ശേ​​​രി - വാ​​​ഴൂ​​​ർ റോ​​​ഡി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണ് ഇ​​​ന്നു പാ​​​റേ​​​ൽ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ബി​​​ഢ​​​മാ​​​യ ക​​​രി​​ന്പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ൾ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തു ധാ​​​രാ​​​ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​ഴ​​യ പ​​​ള്ളി​​​യും സ​​​മീ​​​പ​​​മു​​​ള്ള കെ​​​ട്ടി​​​ടസ​​​മു​​​ച്ച​​​യ​​​വും സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത് ഈ ​​​പാ​​​റ​​​മേ​​​ലാ​​​ണ്.

ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ഇ​​​വി​​​ടം പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ളും കു​​​റ്റി​​​ക്കാ​​​ടു​​​ക​​​ളും നി​​​റ​​​ഞ്ഞ വി​​​ജ​​​ന​​​മാ​​​യ പ്ര​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു. അ​​​ക്കാ​​​ല​​​ത്ത് ഈ ​​​സ്ഥ​​​ല​​​ത്തി​​​ന് "പാ​​​റ​​​യ്ക്ക​​​ൽ' എ​​​ന്നും "പാ​​​റാ​​​യി​​​ൽ' എ​​​ന്നും പേ​​​രു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ചി​​​ല രേ​​​ഖ​​​ക​​​ളി​​​ൽ കാ​​​ണാം. ഈ ​​​പേ​​​രു​​​ക​​​ൾ ലോ​​​പി​​​ച്ചാ​​​ണ് "പാ​​​റേ​​​ൽ' എ​​​ന്ന സ്ഥ​​​ല​​​നാ​​​മം ഉ​​​ണ്ടാ​​​യ​​​ത്. 1930ലെ ​​​വേ​​​ദ​​​പ്ര​​​ചാ​​​ര മ​​​ധ്യ​​​സ്ഥ​​​നി​​​ലാ​​​ണ് പാ​​​റേ​​​ൽ എ​​​ന്ന പ​​​ദം ആ​​​ദ്യ​​​മാ​​​യി ച​​​രി​​​ത്രരേ​​​ഖ​​​ക​​​ളി​​​ൽ കാ​​​ണു​​​ന്ന​​​ത് .

കൂ​​​റ്റ​​​ൻ പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ പ​​​ണി​​​തു​​​യ​​​ർ​​​ത്തി​​​യ ആ​​​ദ്യ പള്ളിക്ക് "പാ​​​റ​​​പ്പ​​​ള്ളി' എ​​​ന്ന​​താ​​യി​​​രു​​​ന്നു വി​​ളി​​പ്പേ​​ര്. പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക​​​ല്ലു​​​ക​​​ൾ വെ​​ട്ടി​​യെ​​ടു​​ത്ത​​ത് ഈ ​​​പാ​​​റ​​​ക​​​ളി​​​ൽനി​​​ന്നാ​​​യി​​​രു​​​ന്നു. പ​​​ഴ​​​യ പ​​​ള്ളി​​​യി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ​​നി​​ന്നു സൂ​​ക്ഷ്മ​​ത​​യോ​​ടെ മു​​റി​​ച്ചെ​​ടു​​ത്ത ക​​​ല്ലു​​​ക​​​ളി​​​ൽ ച​​​രി​​​ത്രം കൊ​​​ത്തി പു​​​തി​​​യ പള്ളി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ മു​​​റ്റ​​​ത്തു സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

"പാ​​​റ​​​പ്പ​​​ള്ളി' എ​​​ന്ന പേ​​​രി​​​ന്‍റെ പി​​​ന്നി​​​ലെ ച​​​രി​​​ത്രം മു​​​ത​​​ൽ ആ​​​ദ്യ പള്ളി നി​​​ല​​​വി​​​ൽ വ​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​വും അ​​​വി​​​ടെ ന​​​ട​​​ന്ന പ്ര​​​ധാ​​​ന ആ​​​ത്മീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളും പി​​​ൽ​​​ക്കാ​​​ല​​​ത്തു​​​ണ്ടാ​​​യ വ​​​ള​​​ർ​​​ച്ച​​​യും വ​​​രെ മു​​​ഴു​​​വ​​​ൻ ച​​​രി​​​ത്ര​​​വ​​​ഴി​​​ക​​​ളും ഈ ​​​ശി​​​ലാ​​​ഫ​​​ല​​​ക​​​ങ്ങ​​​ളി​​​ൽ ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പു​​​തി​​​യ പ​​​ള്ളി​​​യി​​​ലെ ​നി​​​ത്യാ​​​രാ​​​ധ​​​ന ക​​​പ്പേ​​​ള​​യു​​ടെ പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത ഇ​​​തി​​ന്‍റെ ത​​​റ​​​യാ​​​ണ്. ഇ​​വി​​ടെ​​നി​​ന്നു ല​​ഭ്യ​​മാ​​യ പാ​​​റ​​​ക​​​ൾ ചെ​​​ത്തിമി​​​നു​​​ക്കി​​​യാ​​​ണ് ത​​​റ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​പോ​​​ലെ, പാ​​​റ​​​യി​​​ൽ എ​​​മ്മേ​​​ദ് മി​​​ശി​​​ഹാ ഭൂ​​​ഗ​​​ർ​​​ഭ പ​​ള്ളി പാ​​​റേ​​ൽ​​​ പ​​​ള്ളി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തോ​​​ട് ഏ​​​റ്റ​​​വും ചേ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണ്.

ഒ​​​രു വ​​​ലി​​​യ പാ​​​റ​​​ക്കെ​​​ട്ടി​​​നു​​​ള്ളി​​​ൽ (ഗു​​​ഹ​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ) നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​ഭാ​​​ഗം പള്ളിയുടെ "പാ​​​റ​​​പ്പ​​​ള്ളി' എ​​​ന്ന പേ​​​രി​​​ന്‍റെ അ​​​ർ​​​ഥ​​​ത്തെ​​​യും പാ​​​ര​​​മ്പ​​​ര്യ​​​ത്തെ​​​യും പൂ​​​ർ​​​ണ​​​മാ​​​യും അ​​​ന്വ​​​ർ​​​ഥ​​​മാ​​​ക്കു​​​ന്നു.

 

Latest News

Corehub Up