Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : PSC

പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചേ​ക്കും. പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​ആ​ര്‍. ബൈ​ജു​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Kerala

എം.​ആ​ർ. ബൈ​ജു​വി​ന്‍റെ ഏ​ക​പ​ക്ഷീ​യ ഇ​ട​പെ​ട​ലു​ക​ൾ; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​ന്‍റെ ഏ​ക​പ​ക്ഷീ​യ ഇ​ട​പെ​ട​ലു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സെ​ക്ര​ട്ട​റി​യെ മ​റി​ക​ട​ന്ന് ചെ​യ​ർ​മാ​ൻ പ​ല കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​ന​മെ​ടു​ത്ത​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

ക​മ്മി​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. സെ​ക്ര​ട്ട​റി അ​റി​യാ​തെ പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജി​നെ ഐ​ജി അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശ​നി​യാ​ഴ്‌​ച നാ​ല് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്ത‌ി​രു​ന്നു.

 

 

Kerala

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

Kerala

അ​ഞ്ചു ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​ധ്യ​താ​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു സാ​​​ധ്യ​​​താ​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ല്‍ അ​​​റ്റ​​​ന്‍​ഡ​​​ര്‍ ഗ്രേ​​​ഡ് 2 (സി​​​ദ്ധ), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ എ​​​ന്‍​സി​​​സി/​​​സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ ക്ല​​​ര്‍​ക്ക് (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍​മാ​​​ര്‍ മാ​​​ത്രം), നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റി​​​ല്‍ അ​​​മി​​​നി​​​റ്റീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സാ​​​ധ്യ​​​താ​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ റെ​​​സ്പി​​​റേ​​​റ്റ​​​റി മെ​​​ഡി​​​സി​​​ന്‍, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജു​​​ക​​​ള്‍) അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ണ​​​ല്‍ സൈ​​​ക്കോ​​​ള​​​ജി, കേ​​​ര​​​ള സ്‌​​​റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി ബോ​​​ര്‍​ഡി​​​ല്‍ ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി വ​​​ര്‍​ക്ക​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

പിഎസ്‌സിയിൽ ക്രമക്കേട് വ്യക്തം; അതുകൊണ്ടാണ് സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുരളീധരൻ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‍സി) ചെയർമാനെതിരെയുള്ള ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. പിഎസ്‍സിയുടെ ഭാഗത്ത് വ്യക്തമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് പിഎസ്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ പശ്ചാത്തലത്തിലായിരിക്കാം ഗവർണർ അത്തരമൊരു കർശന നടപടിയിലേക്ക് കടന്നത്. പിഎസ്‍സി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും, അത് പ്രവർത്തിക്കേണ്ട ലക്ഷ്യങ്ങളിൽ നിന്നും പൂർണമായി വ്യതിചലിച്ച സാഹചര്യത്തിലാണ് സർക്കാർ ഇതിൽ ഇടപെടേണ്ടി വന്നതെന്നും മുരളീധരൻ പറഞ്ഞു.

അഴിമതിയുടെ സ്ഥാപനമായി പിഎസ്‍സി മാറി. എൽഡിഎഫ് ഉയർത്തുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. പിഎസ്‍സിയെ ഇത്രയധികം വഷളാക്കിയ മറ്റൊരു കാലഘട്ടം കേരളത്തിന്‍റെ ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല.

നിലവിലുള്ള പിഎസ്‍സി ബോർഡ് ഉടൻ തന്നെ മാറണമെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. പിഎസ്‍സി അംഗങ്ങളുടെ നിയമന രീതികളുൾപ്പെടെയുള്ള കാര്യങ്ങൾ ഇനി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala

പുറത്താക്കൽ ശിപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‍സി ചെയർമാൻ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശിപാർശക്കെതിരെ നിയമോപദേശം തേടാൻ ചെയർമാൻ തീരുമാനിച്ചു. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനയ്ക്ക് വിധേയമായിട്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചെയർമാന്‍റെ ഈ നീക്കം.

സംസ്ഥാന പിഎസ്‍സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആസൂത്രണ ബോർഡ് നിയമനം ഉൾപ്പെടെയുള്ള വിവിധ നിയമനങ്ങളിലെ ക്രമക്കേടുകൾ ആരോചിച്ചാണ് ഗവർണറുടെ ഈ അസാധാരണ നടപടി.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്.

Kerala

പി​എ​സ്‍​സി ചെ​യ​ർ​മാ​നെ പു​റ​ത്താ​ക്കാ​നു​ള്ള ശി​പാ​ർ​ശ; രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റെ വി​മ​ർ​ശി​ച്ച് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും പു​റ​ത്താ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്ക് ശി​പാ​ർ​ശ ചെ​യ്ത മു​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ​ക്ക​റു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ നി​ല​പാ​ടാ​ണ്. പി​എ​സ്‌​സി​യെ അ​ട്ടി​മ​റി​ക്കാ​ൻ ഗ​വ​ർ​ണ​റെ ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. മു​ൻ ഗ​വ​ർ​ണ​റു​ടെ നീ​ക്ക​ത്തെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടോ​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു. ജ​ന​റി​ക് മ​രു​ന്നു​ക​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ നി​ല​പാ​ടെ​ടു​ത്തു​വെ​ന്ന പ്ര​ചാ​ര​ണം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ന​ട​ത്തു​ന്ന മ​രു​ന്ന് എ​ന്തി​നാ​ണ് ന​ൽ​കി​യ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം.

പി.​പി. ദി​വ്യ​യു​ടെ ക​ത്ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ദി​വ്യ​യു​ടെ വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നും അ​വ​ർ​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് നി​ല​വി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

'പോകുന്ന പോക്കിൽ നിയമവിരുദ്ധപ്രവർത്തനം; ഗവർണറുടേത് അധികാരദുർവിനോയോഗം': പിണറായി വിജയൻ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള ഗവർണറുടെ ശിപാർശക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോകുന്ന പോക്കിൽ ഒരു നിയമ വിരുദ്ധ നീക്കം കൂടി നടത്തിയിരിക്കുകയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാ പ്രകാരമാണ്. സുപ്രീംകോടതി അന്വേഷണം നടത്തിയ ശേഷമേ രാഷ്ട്രപതിക്ക് ഇടപെടാൻ വ്യവസ്ഥയുള്ളു. രാഷ്ട്രീയ വിരോധം വച്ച് പിഎസ്എസിയെ തകർക്കാനാണ് നീക്കമെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

കേരളത്തിലെ പിഎസ്‌സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്. അങ്ങിനെ നിയമിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ആറു വര്‍ഷത്തെ കാലാവധിയാണ് ആര്‍ട്ടിക്കിള്‍ 316 (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഒരംഗത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവൃത്തി ദോഷം സംബന്ധിച്ച പരാതിയിന്മേല്‍ സുപ്രീം കോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയര്‍മാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ.

അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പിഎസ്‌സി അംഗങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു ഒരു ശിപാര്‍ശ നടത്താന്‍ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ല. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി ഇത്തരത്തിലൊരു ശിപാര്‍ശ നടത്തിയതായാണ് മനസിലാക്കുന്നത്.

ഗവര്‍ണർ മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഏതു പ്രവൃത്തിയും നടത്താനാകൂ എന്ന് ആര്‍ട്ടിക്കിള്‍ 163 അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ ഒരുവിധ സ്വതന്ത്രമായ അധികാരവും ഇല്ലെന്നർഥം.

മന്ത്രിസഭയ്ക്കാവട്ടെ ആര്‍ട്ടിക്കിള്‍ 317 പ്രകാരം സുപ്രീംകോടതിയുടെ അന്വേഷണ വിചാരണയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലല്ലാതെ തീരുമാനവും എടുക്കാന്‍ കഴിയില്ല. അതായത് പൂര്‍ണമായും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് ഗവര്‍ണര്‍ ചെയ്തുവച്ചിട്ടുള്ളത്.

പിഎസ്‌സി ഒരു തുടര്‍ച്ചയാണ്. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ നിലവിലുള്ള പിഎസ്‌സി അംഗങ്ങളെയും ചെയര്‍മാനെയും പുറത്താക്കുന്ന പതിവില്ല. അവരുടെ കാലാവധി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ നിയമിക്കുക മാത്രമാണ് ചെയ്തുവരുന്നത്.

രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം. ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ?

സംസ്ഥാന സര്‍ക്കാരിന്‍റെ ഫെഡറല്‍ അധികാരങ്ങളില്‍ യൂണിയന്‍ സര്‍ക്കാരിന്‍റെ ഏജന്‍റായി നിരന്തരം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്. അതിന്‍റെ കൂടി ഭാഗമായാണ് ഇതിനെ കാണേണ്ടത്. ഇപ്പോള്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും മുന്‍വിധിയോടെയും നിലവിലുള്ള പിഎസ്‌സിയെ പിരിച്ചുവിടാന്‍ ഗവര്‍ണറുടെ ഈ നിയമവിരുദ്ധ പ്രവൃത്തി മറയാക്കി സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

അതോ ഗവര്‍ണറുടെ നിലപാടിനെ അപലപിക്കാന്‍ തയാറുണ്ടോ? അതല്ല, ഗവര്‍ണര്‍മാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരും. അമിതാധികാര പ്രവണതകൾക്ക് വഴിയൊരുക്കലാകും അത്.

പ്രശംസനീയമായ രീതിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ പിഎസ്‌സി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ പത്തുവര്‍ഷം നിയമനം നല്‍കാന്‍ പിഎസ്‌സിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് ഒരു സംവിധാനത്തിന്‍റെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ നാം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണ്.

Kerala

പി​എ​സ്‌​സി അം​ഗ​മാ​കാ​ൻ ഇ​നി ക​ട​മ്പ​ക​ളേ​റെ; നി​യ​മ​ന​ച്ച​ട്ടം പൊ​ളി​ച്ചെ​ഴു​തും

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ച്ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. അം​ഗ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ബി​രു​ദ​മാ​ക്ക​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. നി​ല​വി​ൽ പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക അ​ഭി​മു​ഖ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​ക​രു​ടെ യോ​ഗ്യ​ത​യും പ്ര​വൃ​ത്തി​പ​രി​ച​യ​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

കൂ​ടാ​തെ ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം. പൊ​തു​പ്ര​വ​ർ​ത്ത​ക​രെ പി​എ​സ്‌​സി അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കു​ന്ന​തി​ന് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൊ​ണ്ടു​വ​ര​ണം. നി​യ​മ​ന​പ്ര​ക്രി​യ കൂ​ടു​ത​ൽ കൃ​ത്യ​വും സു​താ​ര്യ​വു​മാ​ക്കു​ക​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ളു​ടെ ല​ക്ഷ്യം. ശി​പാ​ർ​ശ​ക​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചാ​ൽ പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​രീ​തി​യി​ലും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​കും.

Kerala

പി​എ​സ്‍​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് നീ​ക്കം. ചോ​ദ്യം ചെ​യ്യാ​നാ​യി ര​ണ്ട് പി​എ​സ്‍​സി അം​ഗ​ങ്ങ​ൾ​ക്ക് വീ​ണ്ടും നോ​ട്ടി​സ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ ചോ​ദ്യം ചെ​യ്ത് പി​എ​സ്‍​സി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം നേ​രി​ട്ടി​രു​ന്നു.

കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​തെ എ​ന്ത് അ​ന്വേ​ഷ​ണം എ​ന്നാ‍​യി​രു​ന്നു സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്. പി​എ​സ്‍​സി​യും സ​ർ​ക്കാ​രും ഭാ​യ് ഭാ​യ് ക​ളി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് സം​ശ​യം തോ​ന്നു​മെ​ന്നും വി​മ​ർ​ശി​ച്ചു.

Latest News

Corehub Up