കൊച്ചി: ആലുവ പാലസ് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ചാശ്രമം. കെഎല്‍എം ആക്സിവ ഫിന് ഫെസ്റ്റ് ആലുവ ശാഖയിലാണ് കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്. രാവിലെ ജീവനക്കാരെത്തിയപ്പോള്‍ സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥാപനത്തിലെ സിസിടിവി മോഷ്ടാക്കള്‍ നശിപ്പിച്ചു. മറ്റൊരിടത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്കെത്തിയതെന്ന് കണ്ടെത്തി.
ഈ സ്ഥാപനത്തിന്റെ താഴെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ മോഷണശ്രമമുണ്ടായിട്ടില്ല. ആലുവ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.