കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വെള്ളിപറമ്പ് സദ്ഭാവന സ്കൂളിന് സമീപം അത്തർവാല കുന്നിലാണ് തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയത്.
കാടുവെട്ടാനെത്തിയ തൊഴിലാളിയാണ് തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വയോധികനായ സമീപവാസിയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇതുസംബന്ധിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.