തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തടവും പിഴയും വിധിച്ചു. 2022 ജൂലൈ നാലിന് നടന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് നിർണായക വിധി.
തൃശൂർ അയ്യന്തോൾ ഗ്രൗണ്ടിന് സമീപം വെച്ച് വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. അതേസമയം വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി കോടതിയിൽ നിന്ന് ഒരു മാസത്തെ സമയം അനുവദിച്ചു. അതേസമയം ശ്രീജിത്ത് രവിക്ക് കോടതി ജാമ്യവും അനുവദിച്ചു.