തിരുവനന്തപുരം: കലയുടെ ത്രിദിന വിസ്മയത്തിനു തിരശീല വീണപ്പോള്‍ കലാകിരീടം തൃശൂര്‍ ജില്ലയ്ക്ക്. കഴിഞ്ഞ മൂന്നു ദിവസമായി മണക്കാട് ജിവിഎച്ച്എസ്എസില്‍ നടന്ന 27-ാമത് സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ 642 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
ജില്ലയിലെ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്, ഡോ. ശശി തരൂര്‍ എംപിയില്‍നിന്നു സ്വര്‍ണക്കപ്പ് സ്വീകരിച്ചു. 582 പോയിന്റ് നേടിയ മലപ്പുറമാണ് മികച്ച രണ്ടാമത്തെ ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടത്.
കാഴ്ചപരിമിതരുടെ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 309 പോയിന്റ് നേടിയ തിരുവനന്തപുരം ജില്ല സ്വന്തമാക്കി. 236 പോയിന്റ് നേടിയ കോട്ടയം ആണ് മികച്ച രണ്ടാമത്തെ ജില്ല.
കാഴ്ചപരിമിതരുടെ വിഭാഗത്തില്‍ 100 പോയിന്റ് നേടിയ കാലിക്കട്ട്് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ദി ഹാന്‍ഡിക്യാപ്ഡ് കോലത്തറ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. 94 പോയിന്റുകള്‍ നേടിയ കോട്ടയം ഒളശ ഗവണ്മെന്റ് സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
കേഴ്വി പരിമിതരുടെ വിഭാഗത്തില്‍ 364 പോയിന്റുകള്‍ നേടിയ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 414 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
കേഴ്വിപരിമിതരുടെ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സെന്റ് ക്ലെയര്‍ ഓറല്‍ സ്കൂള്‍ ഫോര്‍ ദ ഡെഫ് മാണിക്കമംഗലം കരസ്ഥമാക്കി.
135 പോയിന്റാണ് ഈ സ്കൂള്‍ നേടിയത്. 133 പോയിന്റോടെ മികച്ച രണ്ടാമത്തെ സ്കൂളായി വയനാട് സെന്റ് റോസെല്ലസ് സ്കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് തെരഞ്ഞെടുക്കപ്പെട്ടു.