Kerala
തിരുവനന്തപുരം: പൊലിസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് ലൈക്ക് ചെയ്ത പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ.പി. അരവിന്ദിനെ ആണ് സസ്പെൻഡ് ചെയ്തത്.
സിപിഎം നേതാവ് ഐപി ബിനുവിന്റെ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പൊലിസിനെ വിമർശിക്കുന്ന പോസ്റ്റിൽ ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. 'അരവിന്ദ് അഭയം' എന്ന പ്രൊഫൈലിൽനിന്നാണ് ബിനുവിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തത്.
Kerala
തിരുവനന്തപുരം: കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രിവന്റീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു. കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ.എസ്. ഷിൻരാജിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണറാണ് നടപടിയെടുത്തത്.
ബുധനാഴ്ച കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചെക്ക്പോസ്റ്റിലെത്തി പരിശോധന നടത്തിയപ്പോൾ ഡ്യൂട്ടി പോയിന്റിലും ചെക്ക്പോസ്റ്റിലെ കണ്ടെയ്നർ മോഡ്യൂളിലും ഉദ്യോഗസ്ഥരെ കണ്ടെത്താനായില്ല.
ജനറൽ ഡയറി പരിശോധിച്ചപ്പോൾ രാവിലെ ഒൻപത് മണിക്ക് പ്രിവന്റീവ് ഓഫീസർ കെ.എസ്. ഷിൻരാജ് ഡ്യൂട്ടിയിൽ പ്രവേശിച്ചതായി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ചെക്ക്പോസ്റ്റിലും പരിസരങ്ങളിലും നടത്തിയ തിരച്ചിലിനൊടുവിൽ ജീവനക്കാർ വിശ്രമത്തിനായി ഉപയോഗിക്കുന്ന വാടകക്കെട്ടിടത്തിൽ യൂണിഫോമിൽ ഷിൻരാജിനെ കണ്ടെത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
ഡ്യൂട്ടി സമയത്ത് വിശ്രമമുറിയിൽ ഉണ്ടായിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തതയില്ലാത്ത മറുപടിയാണ് നൽകിയതെന്നും പെരുമാറ്റത്തിൽ മദ്യപിച്ചതായി സംശയം തോന്നിയതായും റിപ്പോർട്ടിലുണ്ട്.
തുടർന്ന് ഡ്യൂട്ടിക്ക് പകരം മറ്റൊരു സിവിൽ എക്സൈസ് ഓഫീസറെ നിയോഗിച്ച ശേഷം ഷിൻരാജിനെ വൈദ്യപരിശോധനയ്ക്കായി മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയിൽ മദ്യപിച്ചതായി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതായും ഉത്തരവിൽ പറയുന്നു.
ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ സൂരജ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
കള്ളിക്കാട് എക്സൈസ് ചെക്ക് പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫിസർ ഷിൻ രാജിനെയാണ് തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നെയ്യാർഡാം ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിനെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 24ന് കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്താണ് അപകടമുണ്ടായത്.
കട്ടയ്ക്കോടുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ഷിജുവിന്റെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എതിർദിശയിൽ വന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അപകടത്തിനു പിന്നാലെ കാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിനു കൈമാറുകയായിരുന്നു.
സംഭവത്തിൽ എക്സൈസ് കമ്മീഷണർ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേടില്‍ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ. ഹരിയെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പിഎസ്സിയിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് എസ്ഐടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പിഎസ്സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്നാണ് ചോദിച്ചിരുന്നത്. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കമുണ്ടായത്.
പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച് ഇതിനകം 177 പരാതികള്‍ എസ്ഐടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരുകേസ് മാത്രമാണ് എസ്ഐടി രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ എന്നിവയിലാണ് ക്രമക്കേട് ആരോപണം ഉയര്‍ത്തി പരാതി ലഭിച്ചിരിക്കുന്നത്.
മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളില്‍ ഉടന്‍ എഡിജിപിക്ക് എസ്ഐടി റിപ്പോര്‍ട്ട് നല്കാൻ നിർദേശമുണ്ട്. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.