കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലാണ് സംഭവം നടന്നത്. പാലക്കാട്ടേയ്ക്ക് പോകുകയായിരുന്ന പാലരുവി എക്സ്പ്രസ് തട്ടിയാണ് കടുവ ചത്തത്.
അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തുകയും ജീവനക്കാർ വിവരം തമിഴ്നാട് വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് കടുവയുടെ ജഡം ട്രാക്കിൽ നിന്ന് മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.