കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പടുത്തിയ വീടുകളുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. രണ്ടാംഘട്ടത്തില്‍ പണിയുന്ന വീടുകളുടെ ഗുണഭോക്താക്കാളെ നിര്‍ണയിക്കുന്നതിന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തില്‍ നടത്തിയ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാടകവീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബര്‍ വരെ ദീര്‍ഘിപ്പിച്ചതായി മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ വിവിധ സോണുകളില്‍ 149 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദുരന്തബാധിതരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 178 വീടുകളാണ് കൈമാറിയത്. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് നല്കുന്ന ശിപാര്‍ശകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.