തിരുവനന്തപുരം: നഗരത്തിൽ ബേക്കറി ജംഗ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടി. വാൻറോസ് ജംഗ്ഷനിൽനിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അതി ശക്തമായ മഴ പെയ്യുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്.
ഇതോടെ ഒരു പ്രദേശമാകെ വെള്ളക്കെട്ടിലാവുകയും നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തു. നഗരത്തിലേക്കുള്ള പ്രധാനപൈപ്പ് ലൈനാണ് പൊട്ടിയത്. ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്നാണ് കോർപ്പറേഷനും ജല അഥോറിറ്റിയും അറിയിക്കുന്നത്.