Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : E20 Petrol

‌ഇ20 ​പെ​ട്രോ​ൾ‌ പ​രി​ശോ​ധ​ന; ശു​ദ്ധ​മാ​യ സാ​മ്പി​ളു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന പെ​ട്രോ​ളി​ലെ എ​ഥ​നോ​ൾ മി​ശ്രി​ത​ത്തി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽ നി​ന്ന് 100 ശ​ത​മാ​നം ശു​ദ്ധ​മാ​യ പെ​ട്രോ​ൾ സാ​മ്പി​ളു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്കും സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കും ക​ത്ത​യ​ച്ചു. എ​ഥ​നോ​ൾ മി​ശ്രി​തം മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​കു​ന്നു​വെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ നി​ന്ന്‌ പെ​ട്രോ​ൾ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് നി​ശ്ചി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണു സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ സം​സ്ഥാ​ന കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഴ്സ് ല​ബോ​റ​ട്ട​റി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ലെ എ​ഥ​നോ​ൾ അ​ള​വ് കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കു​ന്ന​തി​നും ക്രോ​സ് മാ​ച്ചിം​ഗ് ന​ട​ത്തു​ന്ന​തി​നും 100 ശ​ത​മാ​നം ശു​ദ്ധ​മാ​യ പെ​ട്രോ​ൾ സാ​മ്പി​ളു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ല​ബോ​റ​ട്ട​റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്കു മാ​ത്ര​മേ ഇ​ത്ത​രം സാ​മ്പി​ളു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യൂ. തു​ട​ക്ക​ത്തി​ൽ സാ​മ്പി​ളു​ക​ൾ ന​ൽ​കാ​മെ​ന്ന് ക​മ്പ​നി​ക​ൾ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ കൈ​മാ​റു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ശു​ദ്ധ​മാ​യ പെ​ട്രോ​ൾ സാ​മ്പി​ളു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ മു​തി​ർ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ന്ത​രം ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​രി​ശോ​ധ​ന കു​റ്റ​മ​റ്റ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശു​ദ്ധ​മാ​യ പെ​ട്രോ​ൾ സാ​മ്പി​ളു​ക​ൾ എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ ആ​വ​ശ്യം.

Latest News

Corehub Up