Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gospel of Christ

തീ​ക്ഷ്ണ​മ​തി​യാ​യ മി​ഷ​ണ​റി: മാ​ർ ത​ട്ടി​ൽ

കൊ​​​​ച്ചി: ക്രി​​​​സ്തു​​​​വി​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​നു ഉത്സാഹപൂർവ്വം സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ച്ച തീ​​​​ക്ഷ്ണ​​​​മ​​​​തി​​​​യാ​​​​യ മി​​​​ഷ​​​​ണ​​​​റി​​​​യാ​​​​യി​​​​രു​​​​ന്നു ഗു​​​​വാ​​​​ഹ​​​​ത്തി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അന്തരിച്ച പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് മേ​​​​നാം​​​​പ​​​​റ​​​​മ്പി​​​​ലെ​​​​ന്നു സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

ക്രി​​​​സ്തു​​​​സ​​​​മാ​​​​ന​​​​മാ​​​​യ സ്നേ​​​​ഹ​​​​ത്തോ​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ നി​​​​സ്വാ​​​​ർ​​​​ഥ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സ​​​​ഭാ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ സു​​​​വ​​​​ർ​​​​ണ ഏ​​​​ടു​​​​ക​​​​ളാ​​​​ണ്.

സു​​​​വി​​​​ശേ​​​​ഷ പ്ര​​​​ഘോ​​​​ഷ​​​​ണ​​​​ത്തോ​​​​ടൊ​​​​പ്പം വി​​​​വി​​​​ധ സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളെ​​​​യും ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ച ഒ​​​​രു തി​​​​ക​​​​ഞ്ഞ മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹി​​​​യാ​​​​യും സം​​​​ഘ​​​​ർ​​​​ഷ ഭൂ​​​​മി​​​​ക​​​​ളി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ദൂ​​​​ത​​​​നാ​​​​യും അ​​​​ദ്ദേ​​​​ഹം ലോ​​​​ക​​​​ത്തി​​​​ന് മാ​​​​തൃ​​​​ക​​​​യാ​​​​യി. ത​​​​ന്‍റെ ല​​​​ളി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ശൈ​​​​ലി​​​​യി​​​​ലൂ​​​​ടെ​​​​യും ആ​​​​ഴ​​​​മേ​​​​റി​​​​യ പാ​​​​ണ്ഡി​​​​ത്യ​​​​ത്തി​​​​ലൂ​​​​ടെ​​​​യും സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ എ​​​​ന്നും സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടും.

താ​​​​ൻ സ്നേ​​​​ഹി​​​​ക്കു​​​​ക​​​​യും സേ​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ സ​​​​ന്നി​​​​ധി​​​​യി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മേ​​​​നാം​​​​പ​​​​റ​​​​മ്പി​​​​ലി​​​​നു ശാ​​​​ന്തി​​​​യും നി​​​​ത്യ​​​​സ​​​​മ്മാ​​​​ന​​​​വും ല​​​​ഭി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു.

അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ വേ​​​​ദ​​​​നി​​​​ക്കു​​​​ന്ന ഗു​​​​വാ​​​​ഹ​​​​ത്തി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്നു​​​​വെ​​​​ന്നും മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ അ​​​​നു​​​​ശോ​​​​ച​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up