കൊച്ചി: ജനീവയില്‍ നടന്ന ഗ്ലോബല്‍ മോഡല്‍ ഡബ്ല്യുഎച്ച്ഒ സമ്മേളനത്തില്‍ രാജഗിരി പബ്ലിക് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മെര്വിന് ഡെന്നി മികച്ച നയതന്ത്രജ്ഞ പുരസ്കാരത്തിന് അര്‍ഹയായി. വിവിധ രാജ്യങ്ങളില്‍നിന്ന് 500ലധികം വിദ്യാര്‍ഥികൾ പങ്കെടുത്ത മോഡല്‍ ഡബ്ല്യുഎച്ച്ഒയില്‍ മെര്വിന് ജപ്പാനെയാണു പ്രതിനിധീകരിച്ചത്.
കൂടാതെ, ലോകാരോഗ്യ സംഘടനയ്ക്കായി പ്ലാസ്റ്റിക്കും ആരോഗ്യവും എന്ന വിഷയത്തില്‍ യൂത്ത് ഡിക്ലറേഷന്‍ തയാറാക്കുന്നതിനായി രൂപീകരിച്ച ആറംഗ സമിതിയിലേക്കും മെര്വിന് ഡെന്നി തെരഞ്ഞെടുക്കപ്പെട്ടു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും വേള്‍ഡ് ഫെഡറേഷന് ഓഫ് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷനും ചേര്‍ന്ന് ജനീവയിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി നവംബര്‍ 10 മുതല്‍ 13 വരെയാണ് ഗ്ലോബല്‍ മോഡല്‍ ഡബ്ലുഎച്ച്ഒ 2026 സംഘടിപ്പിച്ചത്.
സാന്റാമോണിക്ക ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ -ഡോ. റെനി സെബാസ്റ്റ്യൻ ദന്പതികളുടെ മകളാണ് മെര്വിന്. സഹോദരി: റോസ്വിന് ഡെന്നി.