ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. ഇപ്പോഴും രാഹുൽ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ സർവകലാശാലകളിലെ പരിപാടിക്കിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തിലാണ് വിമർശനം. രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും ബിജെപി ദേശീയ അധ്യക്ഷൻ കുറ്റപ്പെടുത്തി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കണക്കുകൾ പോലും രാഹുൽ ഗാന്ധി വിശ്വസിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തയുള്ളവർക്കാണ് പ്രശ്നമെന്നും രാജ്യത്ത് കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും നിതിൻ നബീൻ കൂട്ടിച്ചേർത്തു.