Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : blackmail.

സോഷ്യൽ മീഡിയായിലൂടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സ്ത്രീയെന്ന വ്യാജേന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും, വിശ്വാസം നേടിയെടുത്ത് അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ.

പന്തീരങ്കാവ് സ്വദേശിനിയുടെ നഗ്നവീഡിയോകൾ കൈക്കലാക്കി, അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് പയ്യന്നൂർ പിലാത്തറ സ്വദേശി റംല മഹൽ സി.കെ. സുഹൈൽ (32) എന്നയാളെ അറസ്റ്റ് ചെയ്തത്.

സ്ത്രീയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിനായി മറ്റ് സ്ത്രീകളുടെ നഗ്നവീഡിയോകൾ സ്വന്തം വീഡിയോകളാണെന്ന് പറഞ്ഞ് അയച്ചുകൊടുക്കും. ഇതുവഴി പെൺകുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരിൽ നിന്നും നഗ്നചിത്രങ്ങളും വീഡിയോകളും നിരന്തരം കൈക്കലാക്കുകയും പിന്നീട് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു.

വിദേശ വിപിഎൻ ഉപയോഗിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഗൂഗിൾ ലോ എൻഫോഴ്സ്മെന്‍റിന്‍റെ സഹകരണവും ലഭിച്ചു. അതു വഴി പ്രതിയുടെ ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണസംഘം പ്രതിയിലേക്ക് എത്തിച്ചേർന്നത്.

നല്ലളം സർക്കിൾ ഇൻസ്പെക്ടർ ആർ.സി. ബിജു, സബ് ഇൻസ്പെക്ടർ എ. നിതിൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ കെ. ശന്തനു, അഭിലാഷ്, ധനേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ ഒൻപത് വരെ റിമാൻഡ് ചെയ്തു.

Latest News

Corehub Up