ചങ്ങനാശേരി: പാറേല്‍ മാതാവ് എന്ന നാമം കേരളക്കരയില്‍ മാത്രമല്ല, ലോകമെമ്പാടും വ്യാപിച്ചെന്നും പാറേല്‍ പള്ളി അനുഗ്രഹങ്ങളുടെ താഴ്വരയാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ചങ്ങനാശേരി പാറേല്‍ മര്‍ത്ത്മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈന്‍ ബസിലിക്കയിലെ അമലോത്ഭവമാതാ ദേവാലയ കൂദാശാമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മര്‍ത്ത്മറിയം വലിയപള്ളിയുടെ മദ്ബഹ വിശ്വാസികളെ സ്വര്ഗീയാനുഭവത്തിലേക്കു കൂട്ടികൊണ്ടുപോകുന്നു.
പാറേല്‍ ബസിലിക്ക ചരിത്രത്തിലേക്കുള്ള ചുവടുവയ്പാണെന്നും സാമൂഹ്യ പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന് മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കാന്‍ വിശ്വാസീസമൂഹത്തിനു കഴിയണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്ബോധിപ്പിച്ചു.