കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ 24ാമത് എഡിഷന് നാളെമുതല്‍ 28 വരെ കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
സിഒഎ, കേരളവിഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള ഇന്‍ഫോ മീഡിയ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാൻഡ് ടെക്നോളജി കമ്പനികളും ട്രേഡര്‍മാരും പങ്കെടുക്കും.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും നൂറോളം സ്റ്റാളുകളിലായി പ്രദര്‍ശിപ്പിക്കും.
നാളെ രാവിലെ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. വേണു ഉദ്ഘാടനം നിര്‍വഹിക്കും.