തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് അനുവദിച്ചു.
തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ കേസ് പരിഗണിക്കുന്ന ഘട്ടങ്ങളില്‍ പ്രതിക്ക് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന് കോടതിയെ സമീപിച്ചത്.
കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ വിചാരണ നടപടികള്‍ നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം പൊലിസ് സ്റ്റേഷന് സമീപത്തുവച്ചാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു.