Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Celebration

ഹ​രി​പ്പാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ തൃ​ക്കാ​ർ‌​ത്തി​ക ആ​ഘോ​ഷം; അ​ന്വേ​ഷ​ണ​ത്തി​ന് ആ​ല​പ്പു​ഴ എ​സ്പി

ആ​ല​പ്പു​ഴ: ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഹ​രി​പ്പാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ തൃ​ക്കാ​ർ​ത്തി​ക ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ആ​ല​പ്പു​ഴ എ​സ്പി . സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ലെ പ്ര​തി​യാ​യ പൊ​ലി​സു​കാ​ര​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു.

കാ​യം​കു​ളം ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ലെ സീ​നി​യ​ർ സി​പി​ഒ​യും കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പൊ​ലി​സ് സം​ഘ​ട​നാ നേ​താ​വു​മാ​യ ച​വ​റ മു​കു​ന്ദ​പു​രം സ്വ​ദേ​ശി ന​വാ​സാ​ണ് (52) പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ ദേ​വ​രൂ​പ​ങ്ങ​ളോ സ്ഥാ​പി​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഹ​രി​പ്പാ​ട് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ശി​വ​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും ചി​ത്ര​ങ്ങ​ളും ക​ട്ട്ഔ​ട്ടു​ക​ളും സ്ഥാ​പി​ച്ച് ദീ​പാ​ല​ങ്കാ​രം ന​ട​ത്തി​യ​ത്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. 2022-ന് ​ശേ​ഷം നി​ർ​ത്തി​വെ​ച്ചി​രു​ന്ന ച​ട​ങ്ങ്, ഹ​രി​പ്പാ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് വീ​ണ്ടും ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​ഘോ​ഷ​ത്തി​നാ​യി ഹ​രി​പ്പാ​ട്, വീ​യ​പു​രം സ്റ്റേ​ഷ​നു​ക​ളി​ലെ 78 പൊ​ലീ​സു​കാ​രി​ൽ നി​ന്ന് 200 രൂ​പ വീ​തം പി​രി​ച്ചെ​ടു​ത്ത​താ​യും, പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. നേ​ര​ത്തെ പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പൂ​ജ ന​ട​ത്തി​യ​തി​ന് മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഘോ​ഷ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ഈ ​സം​ഭ​വം സേ​ന​യ്ക്കു​ള്ളി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up