Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : ForestDepartment

മ​യ​ക്കു​വെ​ടി​യേ​റ്റി​ട്ടും കീ​ഴ​ട​ങ്ങി​യി​ല്ല; ച​ക്ക​ക്കൊ​മ്പ​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് മു​ന്നി​ൽ പ​ക​ച്ച് ദൗ​ത്യ​സം​ഘം

മ​യ​ക്കു​വെ​ടി​യേ​റ്റു, വെ​ള്ള​ത്തി​ലി​റ​ങ്ങി നീ​ന്തി, കാ​ട്ടി​ലേ​ക്ക് കു​തി​ച്ചു, പി​ന്തു​ട​ർ​ന്ന ദൗ​ത്യ​സം​ഘ​ത്തി​ന് നേ​രെ കൊ​മ്പു​കു​ലു​ക്കി പാ​ഞ്ഞ​ടു​ത്തു. മൂ​ന്ന് ദി​വ​സ​മാ​യി വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം ത​കി​ടം​മ​റി​ച്ച് ച​ക്ക​ക്കൊ​മ്പ​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ൾ ദൗ​ത്യ​സം​ഘ​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​യ​ക്കു​വെ​ടി​യു​ടെ ആ​ഘാ​ത​ത്തി​ലും ത​ള​രാ​തെ ഓ​രോ ഘ​ട്ട​ത്തി​ലും ദൗ​ത്യ​സം​ഘ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ കൊ​മ്പ​ന്‍റെ പോ​രാ​ട്ടം എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു. 

വെ​ള്ള​ത്തി​ൽ​വെ​ച്ച് മ​യ​ങ്ങി​വീ​ണാ​ൽ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഒ​ടു​വി​ൽ ആ​ന്‍റി​ഡോ​ട്ട് ന​ൽ​കി കാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മൂ​ന്നാം ദി​വ​സ​ത്തെ ദൗ​ത്യ​ത്തി​ന് താ​ത്കാ​ലി​ക വി​രാ​മ​മാ​യ​ത്. അ​തേ​സ​മ​യം കൊ​മ്പ​നെ അ​ങ്ങ​നെ വെ​റു​തെ വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.പി​ടി​കൊ​ടു​ക്കാ​തെ കാ​ടി​ന്‍റെ ക​രു​ത്ത് കാ​ട്ടി​യ ച​ക്ക​ക്കൊ​മ്പ​നെ പൂ​ട്ടാ​ൻ ശ്ര​മം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു.

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് ച​ക്ക​ക്കൊ​മ്പ​ന്‍റെ നീ​ക്ക​ങ്ങ​ൾ

ദൗ​ത്യ​ത്തി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘം കാ​ടുകയറിയത്. രാ​വി​ലെ ത​ന്നെ ന​ടു​ത്തു​രു​ത്തി ഭാ​ഗ​ത്ത് ആ​ന​യെ ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്ന് പ​ന്നി​യാ​ർ എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തേ​ക്ക് കൊ​മ്പ​ൻ നീ​ങ്ങു​ന്ന​ത് ത​ട​യു​ക​യാ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ആ​ദ്യ ല​ക്ഷ്യം. ഇ​തി​നാ​യി ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ ബോ​ട്ടു​ക​ളി​ൽ സം​ഘ​ത്തെ വി​ന്യ​സി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

പ​ന്നി​യാ​ർ ഭാ​ഗ​ത്തേ​ക്കോ ആ​ദ്യ​ദി​വ​സം സ​ഞ്ച​രി​ച്ച 301 കോ​ള​നി മേ​ഖ​ല​യി​ലേ​ക്കോ ആ​ന നീ​ങ്ങു​മെ​ന്നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് ആ​ന​യെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ർ​ന്നു. ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ലെ ബോ​ട്ടി​ലു​ള്ള സം​ഘ​ത്തി​ന് ആ​ർ​ആ​ർ​ടി നി​രീ​ക്ഷ​ണ​സം​ഘം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​തി​നി​ടെ എ​ൺ​പ​തേ​ക്ക​റി​ൽ​നി​ന്ന് തു​രു​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ തു​റ​സാ​യ പ്ര​ദേ​ശ​ത്തേ​ക്ക് ആ​ന നീ​ങ്ങി. പി​ന്നാ​ലെ ഡാ​മി​ലെ വെ​ള്ള​ത്തി​ലി​റ​ങ്ങി നീ​ന്താ​നും തു​ട​ങ്ങി.

ആ​ന ക​ര​യി​ലേ​ക്ക് ക​യ​റി​യാ​ൽ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​മെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ ജ​ലാ​ശ​യ​ത്തി​ൽ​നി​ന്ന് ഇ​ടു​ക്കു​ഴി ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന തു​രു​ത്തി​ലെ കാ​ട്ടി​ലേ​ക്ക് ക​യ​റി. അ​വി​ടെ​നി​ന്ന് മ​റ​യൂ​ർ​കു​ടി ഭാ​ഗ​ത്തേ​ക്കും പി​ന്നീ​ട് കൊ​ക്കു​പാ​റ​യി​ലേ​ക്കും നീ​ങ്ങി. ഓ​രോ നീ​ക്ക​ത്തി​ലും ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ മാ​റി​മ​റി​ഞ്ഞു.

ര​ണ്ട് മ​യ​ക്കു​വെ​ടി​ക​ൾ; എ​ന്നി​ട്ടും ത​ള​രാ​തെ കൊ​മ്പ​ൻ

ചി​ന്ന​ക്ക​നാ​ലി​ലെ ഓ​മ​ന​ക്കു​ഴി ഭാ​ഗ​ത്തു​വെ​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​യ​ക്കു​വെ​ടി​യേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം മ​യ​ക്കു​വെ​ടി​വെ​ച്ച 301 അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥലം. ആ​ന മ​യ​ങ്ങു​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ടു​ത്ത ഡോ​സ് ന​ൽ​കാ​നും പി​ന്നീ​ട് റേ​ഡി​യോ കോ​ള​ർ ധ​രി​പ്പി​ക്കാ​നും സം​ഘം സ​ജ്ജ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം​മ​റി​ച്ച് ച​ക്ക​ക്കൊ​മ്പ​ൻ പി​ടി​ച്ചു​നി​ന്നു. മ​യ​ക്കു​വെ​ടി​യു​ടെ ആ​ഘാ​ത​ത്തി​ലും വ​ഴ​ങ്ങാ​തെ ഈ​ട്ടി​ക്ക​മ​ല ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന​യു​ടെ നീ​ക്കം സം​ഘ​ത്തെ ഞെ​ട്ടി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ആ​ന ക​ട​ക്കാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് സം​ഘം സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും അ​ൽ​പ്പ​നേ​രം അ​ന​ങ്ങാ​തെ നി​ന്ന കൊ​മ്പ​ൻ യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​തോ​ടെ വീ​ണ്ടും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പാ​ളി.

ജീ​വ​ന് ഭീ​ഷ​ണി​യാ​യി വെ​ള്ള​ത്തി​ലെ നീ​ന്ത​ൽ

മ​യ​ക്കു​വെ​ടി​യേ​റ്റ ആ​ന വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ദൗ​ത്യ​സം​ഘ​ത്തി​ന് വ്യ​ക്ത​മാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ​വെ​ച്ച് മ​യ​ക്കം സം​ഭ​വി​ച്ചാ​ൽ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​യി. ഇ​തി​നി​ടെ ച​ക്ക​ക്കൊ​മ്പ​ൻ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്താ​ൻ തു​ട​ങ്ങി​യ​തോ​ടെ സം​ഘ​ത്തി​ന് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ​ദ്ധ​തി പൊ​ളി​യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ബോ​ട്ടി​ൽ പി​ന്നാ​ലെ നീ​ങ്ങി ആ​ന​യെ നി​രീ​ക്ഷി​ച്ച സം​ഘം പ​ട​ക്കം പൊ​ട്ടി​ച്ച് തി​രി​കെ ക​ര​യി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ച്ചു.

ഒ​ടു​വി​ൽ ആ ​ശ്ര​മം വി​ജ​യം ക​ണ്ടു. ആ​ന ക​ര​യ്ക്ക് ക​യ​റി​യ​തോ​ടെ​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന് ആ​ശ്വാ​സ​മാ​യ​ത്. വെ​ള്ള​ത്തി​നു​ന​ടു​വി​ൽ​വെ​ച്ച് കൊ​മ്പ​ൻ തു​മ്പി​ക്കൈ ഉ​യ​ർ​ത്തി ശ്വാ​സ​മെ​ടു​ക്കു​ന്ന കാ​ഴ്ച​യും സം​ഘ​ത്തി​ന്‍റെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ന്‍റെ മ​റു​ക​ര​യി​ൽ മൂ​ന്നാ​ർ-​ബോ​ഡി​മെ​ട്ട് റോ​ഡി​ലെ പെ​രി​യ​ക​നാ​ൽ ഭാ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ച​ക്ക​ക്കൊ​മ്പ​ൻ ക​ര​ക​യ​റി​യ​ത്. സ​മീ​പ​ത്തു​ത​ന്നെ ഗ്യാ​പ് റോ​ഡു​മു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യി. വെ​ടി​യേ​റ്റ വേ​ദ​ന​യി​ൽ ആ​ന പ്ര​കോ​പി​ത​നാ​കു​മോ എ​ന്ന​താ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ അ​ടു​ത്ത ആ​ശ​ങ്ക.

പി​ന്തു​ട​ർ​ന്ന സം​ഘ​ത്തി​ന് നേ​രെ കൊ​മ്പ​ന്‍റെ പാ​ഞ്ഞ​ടു​ക്ക​ൽ

ക​ര​ക​യ​റി​യ​തി​നു​ശേ​ഷം സാ​ധാ​ര​ണ നി​ല​യി​ൽ നീ​ങ്ങി​യി​രു​ന്ന ച​ക്ക​ക്കൊ​മ്പ​ൻ പൊ​ടു​ന്ന​നെ കൊ​ടു​ങ്കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നാ​ലെ 30 അം​ഗ ദൗ​ത്യ​സം​ഘ​വും നീ​ങ്ങി. എ​ന്നാ​ൽ പി​ന്തു​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ആ​ന സം​ഘ​ത്തി​ന് നേ​രെ തി​രി​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​മാ​യ കൊ​മ്പ​ന്‍റെ നീ​ക്ക​ത്തി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ദൗ​ത്യ​സം​ഘാം​ഗ​ങ്ങ​ൾ ചി​ത​റി​യോ​ടി. പി​ന്നീ​ട് ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ന്‍റെ ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്ന് ച​ക്ക​ക്കൊ​മ്പ​ൻ നി​ല​യു​റ​പ്പി​ച്ചു.

അ​പ്പോ​ഴേ​ക്കും ആ​ന മ​യ​ക്കു​വെ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ള​ർ​ന്നു​തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ കു​ങ്കി​യാ​ന​ക​ളാ​യ ഭ​ര​തി​നെ​യും വി​ക്ര​ത്തി​നെ​യും പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ച​ക്ക​ക്കൊ​മ്പ​ന്‍റെ തൊ​ട്ടു​പി​ന്നി​ലാ​യി വി​ന്യ​സി​ച്ചു. എ​ന്നാ​ൽ കു​ങ്കി​യാ​ന​ക​ളെ ക​ണ്ട​തോ​ടെ ച​ക്ക​ക്കൊ​മ്പ​ൻ പ്ര​കോ​പി​ത​നാ​യി.  അ​പ​ക​ട​സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ ദൗ​ത്യ​സം​ഘം ഉ​ട​ൻ​ത​ന്നെ ഭ​ര​തി​നെ​യും വി​ക്ര​ത്തി​നെ​യും പി​ൻ​വ​ലി​ച്ചു.

ഒ​ടു​വി​ൽ ആ​ന്‍റി​ഡോ​ട്ട്; പിൻവാങ്ങി ദൗ​ത്യ​സം​ഘം

മ​യ​ക്കു​വെ​ടി​യേ​റ്റ ആ​ന ജ​ലാ​ശ​യ​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ദൗ​ത്യ​സം​ഘം ച​ക്ക​ക്കൊ​മ്പ​ന് ആ​ന്‍റി​ഡോ​ട്ട് ന​ൽ​കി. തു​ട​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. ഇ​തോ​ടെ മൂ​ന്നാം ദി​വ​സ​ത്തെ ദൗ​ത്യം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു. ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ വ​നം​വ​കു​പ്പ് ത​യാ​റ​ല്ലെ​ന്നാ​ണ് സൂ​ച​ന.

കൊ​മ്പ​ന്‍റെ ക​രു​ത്തി​നും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ൾ​ക്കും മു​ന്നി​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട വെ​ല്ലു​വി​ളി​യാ​ണ് ഇ​നി ദൗ​ത്യ​സം​ഘ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. മൂ​ന്ന് ദി​വ​സ​ത്തെ ക​ഠി​ന​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലും പി​ടി​കൊ​ടു​ക്കാ​തെ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ച​ക്ക​ക്കൊ​മ്പ​ൻ വീ​ണ്ടും ദൗ​ത്യ​സം​ഘ​ത്തി​ന് മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up