തിരുവനന്തപുരം: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ ന്യായവും നീതിയുക്തവുമായ നിലപാടേ സർക്കാർ സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ആരു വന്ന് അവരുടെ പ്രശ്നങ്ങൾ പറഞ്ഞാലും അത് ഗൗരവമായി പരിശോധിച്ചു ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും.
സഭാ തർക്കം ഇപ്പോൾ പുതിയതായിട്ടുണ്ടായതല്ലല്ലോ. എത്രയോ വർഷങ്ങളായി നിലനിൽക്കുന്നതാണ്. പാത്രിയർക്കീസ്
ബാവയുടെ സന്ദർശനത്തോടനുബന്ധിച്ച് തർക്കം ഒന്നു കൂടി രൂക്ഷമായി. അത് വഷളാകാതിരിക്കാനും കൂടുതൽ അകൽച്ച ഉണ്ടാകാതിരിക്കാനും അവരെ കൂടുതൽ അടുപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.