Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Catholicos

മുഖ്യമന്ത്രി ദേവലോകം അരമനയിൽ; സ​ന്ദ​ർ​ശ​നം ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​ന്

കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ദേ​വ​ലോ​കം അ​ര​മ​ന സ​ന്ദ​ര്‍ശി​ച്ചു. സ​ഭ​യ്ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റെ​ന്നും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെന്നും സ​ഭാ നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നാ​ണു മു​ഖ്യ​മ​ന്ത്രി ദേ​വ​ലോ​കം അ​ര​മ​ന​യി​ലെ​ത്തി സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വൈ​ദി​ക ട്ര​സ്റ്റി ഫാ. ​തോ​മ​സ് വ​ര്‍ഗീ​സ് അ​മ​യി​ലും സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​നും ബാ​വ​യ്‌​ക്കൊ​പ്പം ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ​യു​ടെ മ​ണ​ര്‍കാ​ട് പ​ള്ളി സ​ന്ദ​ര്‍ശ​നം, ആ​ട്ടി​ന്‍കു​ന്ന് പ​ള്ളി പ്ര​ശ്‌​നം ഉ​ള്‍പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വൈ​ദി​ക ട്ര​സ്റ്റി ഫാ. ​തോ​മ​സ് വ​ര്‍ഗീ​സ് അ​മ​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി. മ​ണ​ര്‍കാ​ട്, കോ​ത​മം​ഗ​ലം പ​ള്ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച ക​മ്മി​ഷ​ന്‍ നി​ര്‍ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും അ​തി​ന് വ്യ​ക്ത​മാ​യ രേ​ഖ​ക​ള്‍ സ​ഭ​യു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ന​ല്‍കി​യ നി​യ​മോ​പ​ദേ​ശ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും സ​ഭാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. നി​യ​മോ​പ​ദേ​ശ​ത്തി​നു പി​ന്നി​ലെ രാ​ഷ്‌​ട്രീ​യ സ്വാ​ധീ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​ങ്ക​ര സ​ഭ​യ്ക്കു​ണ്ടാ​യ മാ​ന​സി​ക മു​റി​വ് ഉ​ണ​ങ്ങാ​തെ​യും നീ​തിനി​ഷേ​ധ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ​യും അ​നു​ര​ഞ്ജ​ന നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​നാ​കി​ല്ല. നേ​ര​ത്തേ ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു​വെ​ന്ന അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്‍റെ വാ​ദ​ത്തി​നും അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച സൗ​ഹാ​ര്‍ദ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ബി​ജു ഉ​മ്മ​ന്‍ പ​റ​ഞ്ഞു. മ​ല​ങ്ക​ര സ​ഭ​യു​ടെ വേ​ദ​ന മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും നി​യ​മ​ത്തി​ന്‍റെ വ​ഴി​വി​ട്ടു​ള്ള ഒ​രു ന​ട​പ​ടി​ക്കും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കൂ​ട്ടു​നി​ല്‍ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി​യ​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മോ​പ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സ​ഭ​യു​ടെ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യി ബി​ജു ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

സ​ഭാ സ​മാ​ധാ​ന​ത്തി​നാ​യി ച​ര്‍ച്ച​ക​ളു​ടെ വാ​തി​ല്‍ എ​ക്കാ​ല​വും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സ​മാ​ധാ​ന ച​ര്‍ച്ച​ക​ള്‍ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ല്ല. സ​ഭ​യു​ടെ ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യെ​ന്നും സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

അ​ര​മ​ന​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ര്‍ഗീ​സ് അ​മ​യി​ല്‍, സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ദേ​വ​ലോ​കം അ​ര​മ​ന മാ​നേ​ജ​ര്‍ ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ പി. ​ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ചു. കാ​തോ​ലി​ക്കാ ബാ​വ​യ്‌​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണു മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

Latest News

Corehub Up