Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Oommen Chandy

ഉ​മ്മ​ൻ ചാ​ണ്ടി പെ​രു​മാ​റി​യ​ത് വാ​ത്സ​ല്യ​ത്തോ​ടെ; സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പ​ത്ത​നം​തി​ട്ട: ഉ​മ്മ​ൻ ചാ​ണ്ടി പെ​രു​മാ​റി​യ​ത് വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണെ​ന്നും ഒ​രി​ക്ക​ലും ത​ന്നെ എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. താ​ൻ ആ​ർ​ക്കെ​തി​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

ഷാ​ഫി പ​റ​മ്പി​ലു​മാ​യി ത​നി​ക്കു​ള്ള​ത് ഗു​രു​ശി​ഷ്യ ബ​ന്ധ​മ​ല്ലെ​ന്നും സ​ഹോ​ദ​ര ബ​ന്ധ​മാ​ണെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

ഉ​ണ്ണി​ത്താ​ൻ ത​ന്‍റെ പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ താ​ൻ കോ​ൺ​ഗ്ര​സി​ലു​ള്ള ആ​ർ​ക്കു​മെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​റി​യി​ച്ചു. പൊ​ലി​സി​ൽ പ​രാ​തി കൊ​ടു​ത്താ​ൽ ആ​രാ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കാം. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് സൈ​ബ​ർ അ​റ്റാ​ക്ക് ആ​ണെ​ങ്കി​ൽ താ​നും അ​ത് നേ​രി​ട്ട ആ​ളാ​ണെ​ന്നും മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​മ്പൂ​ർ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പി.​വി. അ​ൻ​വ​റി​നെ കാ​ണാ​ൻ പോ​യ​തി​ൽ വ​ലി​യ വി​മ​ർ​ശ​നം നേ​രി​ട്ടു. കേ​സി​ന്‍റെ സ​മ​യ​ത്തും അ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി. വി.​ഡി. സ​തീ​ശ​നും കെ.​സി. വേ​ണു​ഗോ​പാ​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സൈ​ബ​ർ അ​റ്റാ​ക് നേ​രി​ടു​ന്നു​വെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Latest News

Corehub Up