Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fairness cream

വിവാദമായതോടെ വൻ വിലക്കിഴിവിൽ; വൃക്കരോഗ ഭീഷണിയുള്ള ഫെയർനസ് ക്രീം ഓൺലൈനിൽ സുലഭം

കോട്ടയം: ഫെ​യ​ർ​ന​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​തി​നേ​ഴു​കാ​രി​ക്ക് വൃ​ക്ക​രോ​ഗം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ ഫേ​സ് ട്യൂ​ൺ(​എ​ഫ് ട്യൂ​ൺ) എ​ന്ന ഫെ​യ​ർ​ന​സ് ക്രീം ​ഇ​പ്പോ​ഴും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ സു​ല​ഭം.

സ്കി​ൻ ഫ്ര​ണ്ട്‌ലി പ്രോ​ഡ​ക്റ്റെന്ന് പരസ്യവാചകം

ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട്, മീ​ഷോ തു​ട​ങ്ങി​യ വ​ൻ​കി​ട ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ക്രീം ​ഇ​പ്പോ​ഴും ല​ഭ്യ​മാ​ണ്. 30 ഗ്രാ​മി​ന് 289 രൂ​പ നി​ര​ക്കി​ലാ​ണ് ആ​മ​സോ​ണി​ൽ വി​ൽ​പ്പ​ന. മീ​ഷോ​യി​ൽ 30 ഗ്രാ​മി​ന് 100 രൂ​പ മുതലും ഫ്ലി​പ്കാ​ർ​ട്ടി​ൽ 50 ഗ്രാ​മി​ന് 204 രൂ​പ​യ്ക്കും ക്രീം ​ല​ഭ്യ​മാ​ണ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​കു​തി​യി​ൽ അ​ധി​കം രൂ​പ​യു​ടെ വി​ല​ക്കി​ഴി​വി​ലാ​ണ് നി​ല​വി​ൽ ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ വിറ്റഴിക്കുന്നത്. ച​ർ​മ്മം മൃ​ദു​വാ​ക്കും , വേ​ഗ​ത്തി​ൽ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടും, എ​ല്ലാ ത​ര​ത്തി​ലു​ള്ള ച​ർ​മ്മ​ത്തി​നും അ​നു​യോ​ജ്യം, സ്കി​ൻ ഫ്ര​ണ്ട്ലി പ്രോ​ഡ​ക്റ്റ്,രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴാ​ണ് കൂ​ടു​ത​ൽ റി​സ​ൽ​റ്റ് ഉ​ണ്ടാ​കു​ക എ​ന്നി​ങ്ങ​നെ നീ​ളു​ന്നു പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ.

നി​രീ​ക്ഷ​ണ​മി​ല്ലാ​ത്ത ഓ​ൺ​ലൈ​ൻ വി​പ​ണി

ഓ​ൺ​ലൈ​നി​ലൂ​ടെ വി​ൽ​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നും നി​ല​വി​ൽ കൃ​ത്യ​മാ​യ സം​വി​ധാ​ന​മി​ല്ല. ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തിന്‍റെ പ​രി​ശോ​ധ​ന​ക​ൾ പ​ല​പ്പോ​ഴും ക​ട​ക​ളി​ൽ മാ​ത്ര​മാ​ണ് ഒ​തു​ങ്ങു​ന്ന​ത്. ഓ​ൺ​ലൈ​ൻ വി​പ​ണി​യി​ലെ ഈ ​നി​രീ​ക്ഷ​ണ​ക്കു​റ​വും നി​യ​മ​പഴുതു​മാ​ണ് വി​വാ​ദ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ വി​റ്റ​ഴി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​ത്.

ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ

എ​ഫ് ട്യൂ​ൺ ഗു​രു​ത​ര രോ​ഗ​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി ഒ​ന്നി​ല​ധി​കം പേ​ർ രം​ഗ​ത്തു​വ​ന്നി​ട്ടും ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​ക​ളി​ൽ വ്യ​ക്ത​മാ​യി​ട്ടും വി​വാ​ദ ക്രീം ​ഓ​ൺ​ലൈ​നി​ൽ തു​ട​രു​ന്ന​ത് ഉ​പ​ഭോ​ക്തൃ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലും അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

 

Latest News

Corehub Up