Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : EPJayarajan

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ റോ​ജി അ​നു​സ​രി​ക്കി​ല്ല; മ​ന്ത്രി​മാ​ർ വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലെ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. ഒ​രു ധാ​ര​ണ​യു​മി​ല്ലാ​ത്ത എം​എ​ൽ​എ​യെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ക്കി​യ​തി​ന്‍റെ ദു​ര​ന്ത​മാ​ണ് കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് നേ​രി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ റോ​ജി അ​നു​സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. മ​ന്ത്രി​മാ​ർ വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലാ​ണ്. മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ന് മു​മ്പ് ഗ്രൂ​പ്പ് യോ​ഗം ന​ട​ക്കു​ന്നു. ഓ​രോ മ​ന്ത്രി​യും ഓ​രോ പ്ര​സ്താ​വ​ന ന​ട​ത്തു​ന്നു​വെ​ന്നും സ​ർ​ക്കാ​രി​ന് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ.​പി. വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​യാ​ണ്. വി​സി ഇ​ത് മ​ന​സി​ലാ​ക്ക​ണം. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന ആ​ളാ​ണെ​ന്ന് വ​ല്ല ധാ​ര​ണ​യും വി​സി​ക്ക് ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച ജ​യ​രാ​ജ​ൻ ക​ഴി​വു​കെ​ട്ട വി​സി​യാ​ണ് കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ള്ള​തെ​ന്നും പ​റ​ഞ്ഞു.

വി​സി​ക്ക് രാ​ഷ്ട്രീ​യ പി​ന്തു​ണ മാ​ത്ര​മാ​ണു​ള്ള​ത്. അ​ത് ആ​ർ​എ​സ്എ​സ് പി​ന്തു​ണ​യാ​ണ്. ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മ​ഹി​മ വി​സി മ​ന​സി​ലാ​ക്ക​ണം. പി​എ​ച്ച്ഡി കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല പ്രാ​യോ​ഗി​ക ബു​ദ്ധി വേ​ണം. ത​ങ്ങ​ൾ ക്ഷു​ഭി​ത​രാ​യാ​ൽ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്നും ഇ​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up