Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : all

മരണവീടിനടുത്ത് ബാന്‍റ് മേളവും പടക്കം പൊട്ടിക്കലും; വിവാഹവീട്ടിൽ കൂട്ടത്തല്ല്

കോ​ഴി​ക്കോ​ട്: മ​ര​ണ​വീ​ടി​ന് തൊ​ട്ട​ടു​ത്ത് ന​ട​ക്കു​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പൊ​ല്ലാ​പ്പു​ക​ളും ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക​നാ​യ ജാ​ൻ.​എ.​മ​ൻ എ​ന്ന സി​നി​മ​യി​ലെ ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ, സ​മാ​ന​മാ​യ സം​ഭ​വം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നാ​ദാ​പു​രം തൂ​ണേ​രി നി​വാ​സി​ക​ൾ.

തൂ​ണേ​രി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​യാ​ണ് വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്. പേ​രോ​ട് സ്വ​ദേ​ശി​യാ​യ വ​ര​നും സം​ഘ​വും വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും ബാ​ന്‍റു​മേ​ളം സം​ഘ​ടി​പ്പി​ച്ചും ആ​ഘോ​ഷം ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ച്ച​ത്.

വ​ധു​വി​ന്‍റെ വീ​ടി​ന് സ​മീ​പം മ​ര​ണം ന​ട​ന്ന വീ​ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഉ​ച്ച​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് നേ​ര​ത്തെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് സം​ഘം ആ​ഘോ​ഷം തു​ട​ർ​ന്ന​തോ​ടെ വ​ധു​വി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​ത് രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തി​ലേ​ക്കും പി​ന്നീ​ട് കൂ​ട്ട​ത്ത​ല്ലി​ലേ​ക്കും നീ​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ് നാ​ദാ​പു​രം പൊലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലി​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Latest News

Corehub Up