Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : drunken drive

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

വിഴിഞ്ഞം: മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും കാൽനടയാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നിജാമിനെ (18) പൊലിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ ഓടിച്ചിരുന്ന മാറനല്ലൂർ സ്വദേശി മുഹമ്മദ് ഹുസൈനെ (23) നാട്ടുകാർ തടഞ്ഞുവച്ച് വിഴിഞ്ഞം പൊലിസിന് കൈമാറി. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. വിഴിഞ്ഞം തെരുവിന്‍റെ തുടക്കത്തിൽ നിന്ന് പൊലിസ് സ്റ്റേഷൻ ജംഗ്ഷൻ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.

നിയന്ത്രണം വിട്ട കാർ ആദ്യം ക്ഷേത്രത്തിന്‍റെ മതിലിൽ ഇടിച്ചശേഷം വിഴിഞ്ഞം സ്വദേശികളായ ബിനു, രാജീവ് എന്നിവരുടെ ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് മുന്നോട്ട് നീങ്ങിയ കാർ റോഡിന്‍റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന വിഷ്ണുവിന്‍റെ കാറിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. വിഷ്ണുവിന്‍റെ കാറിന്‍റെ പിൻടയറുകൾ പൊട്ടി വേർപെട്ടുപോയി. അപകടമുണ്ടാക്കിയ കാറിന്‍റെ മുൻഭാഗവും പൂർണമായും തകർന്നിട്ടുണ്ട്.

സംഭവമറിഞ്ഞ് വിഴിഞ്ഞം സിഐ വി.എം. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ക്ഷേത്രമതിലും വാഹനങ്ങളും തകർത്തതിനും മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും വിഴിഞ്ഞം പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

Latest News

Corehub Up