Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Elephant

കു​ങ്കി​യാ​ന​ക​ൾ ക​ള​ത്തി​ൽ; 'ച​ക്ക' യെ ​ഇ​ന്ന് പൂ​ട്ടും?

ഇ​ടു​ക്കി: ശാ​ന്ത​ൻ​പാ​റ, ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന അ​ക്ര​മ​കാ​രി​യാ​യ കാ​ട്ടാ​ന ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്ക് വെ​ടി​വ​ച്ച് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കാ​നു​ള്ള ദൗ​ത്യം ഇ​ന്ന് ഊ​ർ​ജ്ജി​ത​മാ​കും. ദൗ​ത്യ​ത്തി​നാ​യി ര​ണ്ട് കു​ങ്കി​യാ​ന​ക​ളും 20 അം​ഗ സം​ഘ​വും വ​യ​നാ​ട്ടി​ൽ നി​ന്ന് ചി​ന്ന​ക്ക​നാ​ലി​ൽ എ​ത്തി.

വ​നം​വ​കു​പ്പി​ന്‍റെ നി​ര​വ​ധി ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള വി​ക്രം, ഭ​ര​ത് എ​ന്നീ കു​ങ്കി​ക​ളാ​ണ് ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് നി​രീ​ക്ഷി​ക്കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. ഇ​ന്ന് കു​ങ്കി​ക​ൾ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തും.

സൗ​ക​ര്യ പ്ര​ദ​മാ​യ സ്ഥ​ല​ത്ത് എ​ത്തി​യാ​ൽ ബു​ധ​നാ​ഴ്ച​യോ വ്യാ​ഴാ​ഴ്‌​ച​യോ മ​യ​ക്കു വെ​ടി വെ​ക്കും. ഇ​തി​നാ​യി ബു​ധ​നാ​ഴ്ച മേ​ഖ​ല​യി​ൽ നി​രോ​ധ​ന​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ 1, 2, 9, 10, 11, 12 വാ​ർ​ഡു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ.

ഇ​ന്ന് മു​ത​ൽ മൂ​ന്ന് ദി​വ​സം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​നും വി​ല​ക്കാ​ണ്. ഇ​തി​നി​ടെ ഇ​ന്ന​ലെ​യും ച​ക്ക​ക്കൊ​മ്പ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പ​ക​ൽ മു​ഴു​വ​ൻ ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് സ​മീ​പം ഉ​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് ആ​ന​യെ തി​രി​കെ ചി​ന്ന​ക്ക​നാ​ലി​ൽ ത​ന്നെ വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​ഐ ചി​ന്ന​ക്ക​നാ​ലി​ൽ തി​ങ്ക​ളാ​ഴ്ച റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Latest News

Corehub Up