കൊച്ചി: ചാവറയച്ചനെന്നത് ഒരു പേരു മാത്രമല്ലെന്നും അതൊരു സംസ്കാരമാണെന്നും സിഎംഐ സഭാ വികാരി ജനറല്‍ ഫാ. ബെന്നി നാല്‍ക്കര.
‘കേരള നവോത്ഥാന ചരിത്രവും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പങ്കും’ എന്ന വിഷയത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററും മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെയറും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാവറ ചെയറിന്റെ പുതിയ അധ്യക്ഷനായി നിയമിക്കപ്പെട്ട പ്രഫ. എം. തോമസ് മാത്യുവിനെ ഡോ. സജി മാത്യുവും ഫാ. ബെന്നി നാല്ക്കരയും ചേര്‍ന്ന് ആദരിച്ചു. സിസ്റ്റര്‍ ഡോ. ഉദയ, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു, നാടകപ്രവര്‍ത്തകന്‍ ടി.എം. ഏബ്രഹാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എംജി സര്‍വകലാശാല ചാവറ ചെയര്‍ കോ-ഓർഡിനേറ്റര്‍ ഡോ. സജി മാത്യു മോഡറേറ്ററായിരുന്നു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സെന്റ് ജോസഫ് ആശ്രമം സുപ്പീരിയര്‍ ഫാ. മാത്യു കോയിക്കര, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ആര്. ഹരികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.