Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Food Safety

ചീമുട്ട വിവാദം: ബേക്കറി മേഖലയെ സംശയ നിഴലിലാക്കരുത്; പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്കേഴ്‌സ് അസോസിയേഷൻ

കോഴിക്കോട്: മാവൂരിൽ വൻതോതിൽ ചീമുട്ടകൾ പിടിച്ചെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ബേക്കറി മേഖലയെ ഒന്നടങ്കം സംശയത്തിന്‍റെ നിഴലിലാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ബേക്കറി മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഗുണനിലവാരമില്ലാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളെ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു.

എന്നാൽ മാവൂരിലെ ഒരു വിതരണ കേന്ദ്രത്തിൽ കണ്ടെത്തിയ ക്രമക്കേടിന്‍റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ ബേക്കറി സ്ഥാപനങ്ങളെയും സംശയത്തോടെ കാണുന്നത് ശരിയല്ല. ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭൂരിഭാഗം ബേക്കറി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

മുട്ട ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വിശ്വസനീയമായ വിതരണക്കാരിൽനിന്ന് വാങ്ങാനും അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും വ്യാപാരികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് , കേടായ മുട്ടകളോ മറ്റ് ഭക്ഷ്യവസ്തുക്കളോ യാതൊരു കാരണവശാലും ഭക്ഷ്യനിർമാണത്തിന് ഉപയോഗിക്കാറില്ല.

മാവൂരിലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ബേക്കറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിതരണ ശൃംഖലയിലും പരിശോധന ശക്തമാക്കണം.

ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും ബേക്കറി മേഖലയിലെ വ്യാപാരികളുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനും അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Latest News

Corehub Up