Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Hate Speech

കൊ​ല​വി​ളി പ്ര​സം​ഗം; മ​ധു​സൂ​ദ​ന​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി

കൊ​ച്ചി: ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സി.​വി. ധ​ന​രാ​ജ് വ​ധ​ക്കേ​സ് വി​ധി​ക്ക് പി​ന്നാ​ലെ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. പ്ര​സം​ഗ​ത്തി​ന്റെ പൂ​ർ​ണ്ണ​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി​ഷ​യ​ത്തെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

ഒ​രു മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് നാ​ട്ടി​ൽ സ​മാ​ധാ​ന​മ​ല്ല, മ​റി​ച്ച് ക​ലാ​പ​മാ​ണ് സൃ​ഷ്ടി​ക്കു​ക. ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തും കൊ​ല​പാ​ത​ക​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ നി​ല​പാ​ടാ​ണി​ത്. വി​വാ​ദ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​ൻ മ​ധു​സൂ​ദ​ന​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എം നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പ​യ്യ​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മു​ൻ എം​എ​ൽ​എ​യു​ടെ വി​വാ​ദ പ്ര​സം​ഗം. ക​ണ​ക്ക് പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി പ​റ​ഞ്ഞു​ത​ന്നെ തീ​ർ​ക്കു​മെ​ന്നും, ചീ​മേ​നി​യി​ൽ അ​ഞ്ച് പേ​രെ ചു​ട്ടു​കൊ​ന്ന​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടെ​ങ്കി​ലും അ​വ​രാ​രും ഇ​ന്ന് ജീ​വ​നോ​ടെ ഇ​ല്ലെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു മ​ധു​സൂ​ദ​ന​ന്‍റെ ഭീ​ഷ​ണി.

Latest News

Corehub Up