Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Transfer

പേരൂർക്കട ആശുപത്രിയിൽ പൂച്ചയും ചത്ത എലിയും: ആർഎംഒയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു. ആശുപത്രി ആർഎംഒ ഡോ. അനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.

സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിലാണ് പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത്. നിലവിൽ രോഗികളുടെ കൂട്ടിരിപ്പുകാർ താമസിക്കുന്ന വാർഡിലായിരുന്നു ഇവയുടെ സാന്നിധ്യം. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തെ ഈ വാർഡിലേക്കായിരുന്നു മാറ്റിയിരുന്നത്.

മഴക്കാലത്ത് കെട്ടിടത്തിന് ചോർച്ചയുണ്ടായതിനെത്തുടർന്ന് ഈ ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

Latest News

Corehub Up