Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : promotions

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സാ​വ​ല്ലേ; പണി പാളിയാൽ അവർ തടിതപ്പും

കോട്ടയം; സോ​ഷ്യ​ൽ മീ​ഡി​യ തു​റ​ന്നാ​ൽ നി​റ​യെ "ര​ണ്ടാ​ഴ്ച കൊ​ണ്ട് നി​റം വെ​ക്കും", "വേ​ഗ​ത്തി​ൽ വ​ണ്ണം കു​റ​യും", "മു​ടി കൊ​ഴി​ച്ചി​ൽ ഒ​റ്റ​യ​ടി​ക്ക് നി​ൽ​ക്കും" തു​ട​ങ്ങി​യ അ​ത്ഭു​ത വാ​ഗ്ദാ​ന​ങ്ങ​ളാ​ണ്. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ വാ​ച​ക​മ​ടി​യും "ഞാ​ൻ ഉ​പ​യോ​ഗി​ച്ച് നോ​ക്കി​യ​താ​ണ്" എ​ന്ന ഒ​റ്റ ഉ​റ​പ്പും വി​ശ്വ​സി​ച്ചാ​ണ് മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ആ ​പ​തി​നേ​ഴു​കാ​രി​യും 'എ​ഫ് ട്യൂ​ൺ' (F Tune) എ​ന്ന ഫെ​യ​ർ​നെ​സ് ക്രീം ​വാ​ങ്ങി​യ​ത്. എ​ന്നാ​ൽ നി​റം വെ​ക്കാ​ൻ വാ​ങ്ങി​യ ക്രീം ​അ​വ​ളു​ടെ ജീ​വി​ത​ത്തി​ന്റെ ത​ന്നെ നി​റം കെ​ടു​ത്തി.

കൃ​ത്യ​മാ​യ ബ്രാ​ൻ​ഡ് നെ​യി​മോ ലൈ​സ​ൻ​സോ ഒ​ന്നു​മി​ല്ലാ​ത്ത ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ത്ര​യ​ധി​കം പ്ര​ചാ​രം ല​ഭി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ്രൊ​മോ​ഷ​നു​ക​ളാ​ണ്. പ​ണം വാ​ങ്ങി പ്രൊ​മോ​ഷ​ൻ വീ​ഡി​യോ​ക​ൾ ചെ​യ്ത പ​ല​രും സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്.

പ്ര​മോ​ഷ​നു​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ഒ​ഴി​ഞ്ഞു​മാ​റ​ലു​ക​ളും

ബി​ഗ് ബോ​സ് താ​ര​ങ്ങ​ളാ​യ റെ​നീ​ഷ റ​ഹി​മാ​ൻ, ജാ​സ്മി​ൻ ജാ​ഫ​ർ​ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ഈ ​ക്രീ​മി​ന്‍റെ പ്ര​ചാ​ര​ക​രാ​യി എ​ത്തി​യ​ത്. "ഞാ​ൻ സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ച്ച് ഫ​ലം ക​ണ്ട​താ​ണ്" എ​ന്ന ഒ​റ്റ വാ​ച​ക​ത്തി​ലാ​ണ് ഇ​വ​രെ​ല്ലാം സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളെ വീ​ഴ്ത്തി​യ​ത്.

എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ ഭാ​വം മാ​റി. വി​വാ​ദം ക​ടു​ത്ത​പ്പോ​ൾ ന​ടി റെ​നീ​ഷ റ​ഹി​മാ​ൻ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. 15 ദി​വ​സം താ​നി​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും, ത​നി​ക്ക് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു റെ​നീ​ഷ​യു​ടെ വാ​ദം. പ​ണ​ത്തി​നു​വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന ആ​ള​ല്ല താ​നെ​ന്നും, കു​ട്ടി​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ് ഇ​വ​ർ ത​ങ്ങ​ളു​ടെ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു. മ​റു​വ​ശ​ത്ത്, മ​റ്റ് പ്ര​മു​ഖ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ​ല്ലാം പൂ​ർ​ണ്ണ​മാ​യ മൗ​ന​ത്തി​ലാ​ണ്. വി​വാ​ദം ആ​ളി​ക്ക​ത്തി​യ​തോ​ടെ, മു​ൻ​പ് പ​ങ്കു​വെ​ച്ച പ്രൊ​മോ​ഷ​ൻ വീ​ഡി​യോ​ക​ൾ ത​ങ്ങ​ളു​ടെ പേ​ജു​ക​ളി​ൽ നി​ന്ന് ര​ഹ​സ്യ​മാ​യി ഡി​ലീ​റ്റ് ചെ​യ്ത് സു​ര​ക്ഷി​ത​രാ​കാ​നാ​ണ് പ​ല​രു​ടെ​യും ശ്ര​മം.

"റി​സ​ൾ​ട്ട് കി​ട്ടി" എ​ന്ന​ത് സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ അ​ള​വു​കോ​ല​ല്ല!

ഇ​ത്ര​യും നി​സാ​ര​മാ​യി പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യു​ന്ന വി​ഷ​യ​മാ​ണോ ഇ​തെ​ന്ന​താ​ണ് ചോ​ദ്യം. പ​ണം വാ​ങ്ങി ഒ​രു ഉ​ൽ​പ്പ​ന്നം പ്രൊ​മോ​ട്ട് ചെ​യ്യു​മ്പോ​ൾ അ​തി​ന്‍റെ സു​ര​ക്ഷി​ത​ത്വം പ​രി​ശോ​ധി​ക്കേ​ണ്ട പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഇ​വ​ർ​ക്കി​ല്ലേ? കു​റ​ഞ്ഞ​പ​ക്ഷം ഈ ​ക​മ്പ​നി​യു​ടെ ഉ​ട​മ ആ​രാ​ണെ​ന്നോ, ഇ​തി​ന്‍റെ നി​ർ​മ്മാ​ണ യൂ​ണി​റ്റ് എ​വി​ടെ​യാ​ണെ​ന്നോ, ഉ​ൽ​പ്പ​ന്ന​ത്തി​ന് കൃ​ത്യ​മാ​യ ലൈ​സ​ൻ​സോ വി​ലാ​സ​മോ ഉ​ണ്ടോ എ​ന്നു​പോ​ലും ഇ​വ​ർ പ​രി​ശോ​ധി​ച്ചി​രു​ന്നോ? ഇ​തൊ​ന്നും അ​റി​യാ​തെ, മെ​ർ​ക്കു​റി പോ​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യേ​ക്കാ​വു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് നി​സാ​ര​മാ​കു​ന്ന​ത്? പെ​ട്ടെ​ന്ന് ഫ​ലം (Result) ല​ഭി​ക്കു​ന്ന​തും, ആ ​ഉ​ൽ​പ്പ​ന്നം ശ​രീ​ര​ത്തി​ന് സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്ന​തും (Safety) ര​ണ്ടും ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണെ​ന്ന തി​രി​ച്ച​റി​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​ക​ണം.

2023-ൽ '​യൂ​ത്ത് ഫേ​സ് ക്രീം' ​പോ​ലു​ള്ള​വ പ്ര​മോ​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ജാ​സ്മി​ൻ ജാ​ഫ​ർ വ​ലി​യ വി​മ​ർ​ശ​നം നേ​രി​ട്ടി​രു​ന്നു. അ​ന്ന് പ്ര​ശ്നം ക​ടു​ത്ത​പ്പോ​ൾ വീ​ഡി​യോ നീ​ക്കം ചെ​യ്ത്, ഇ​നി ഇ​ത്ത​രം ക്രീ​മു​ക​ൾ പ്രൊ​മോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി മാ​പ്പ് പ​റ​ഞ്ഞ​തു​മാ​ണ്. എ​ന്നി​ട്ടും ഇ​തൊ​ക്കെ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ വാ​ക്കു​ക​ൾ​ക്ക് എ​ത്ര വി​ല​യു​ണ്ടെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും, അതൊന്നും നഷ്ടപ്പെടുന്ന ആ​രോ​ഗ്യ​ത്തി​ന് പ​ക​രം വെ​ക്കാ​ൻ ക​ഴി​യി​ല്ല. താ​ര​ങ്ങ​ളു​ടെ തി​ള​ങ്ങു​ന്ന ച​ർ​മ​ത്തി​ന് പി​ന്നി​ൽ ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ ക്രീ​മു​ക​ള​ല്ല, മ​റി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ​ക​ളും ഫി​ൽ​ട്ട​റു​ക​ളു​മാ​ണെ​ന്ന സ​ത്യം സാ​ധാ​ര​ണ​ക്കാ​ർ തി​രി​ച്ച​റി​യ​ണം.

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് അ​തൊ​രു ബി​സി​ന​സ് മാ​ത്ര​മാ​ണ്. പ​ണം വാ​ങ്ങി വീ​ഡി​യോ ഇ​ട്ടാ​ൽ അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം തീ​ർ​ന്നു. പ​ണി പാ​ളി​യാ​ൽ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത് അ​വ​ർ ത​ടി​ത​പ്പും. എ​ന്നാ​ൽ, അ​വ​രു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ച്ച് ഉ​ൽ​പ്പ​ന്നം വാ​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് അ​വ​രു​ടെ ആ​രോ​ഗ്യ​വും ജീ​വി​ത​വും ത​ന്നെ​യാ​യി​രി​ക്കും. ച​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​തൊ​രു ഉ​ൽ​പ്പ​ന്നം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പും സോ​ഷ്യ​ൽ മീ​ഡി​യ റി​വ്യൂ​ക​ളെ​യ​ല്ല, മ​റി​ച്ച് ഒ​രു അം​ഗീ​കൃ​ത ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കേ​ണ്ട​ത്.

Latest News

Corehub Up