Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gunpoint

പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച; 20 പ​വ​ൻ ന​ഷ്ട​മാ​യി

പാ​ല​ക്കാ​ട്: മൂ​ന്നം​ഗ സം​ഘം തോ​ക്ക് ചൂ​ണ്ടി ജ്വ​ല്ല​റി​യി​ൽ നി​ന്ന് 20 പ​വ​ൻ ക​വ​ർ​ന്ന​താ​യി പ​രാ​തി. പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ തോ​ക്ക് ചൂ​ണ്ടി ക​വ​ർ​ച്ച ന‌​ട​ത്തു​ക​യാ​യി​രു​ന്നു. 

പ്ര​തി​ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വിവരം. സം​ഭ​വ​സ​മ​യ​ത്ത് ജ്വ​ല്ല​റി​യി​ൽ ഒ​രു സ്ത്രീ​യും പു​രു​ഷ​നും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ പെ​ട്ടെ​ന്ന് തോ​ക്ക് പു​റ​ത്തെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പി​ന്നി​ലൂ​ടെ ക​ട​യി​ലെ​ത്തി​യ സം​ഘം തോ​ക്കെ​ടു​ത്ത് ഒ​രു ത​വ​ണ വെ​ടി​യു​തി​ർ​ത്ത​താ​യും ര​ണ്ടു​പേ​രു​ടെ കൈ​വ​ശം ക​ത്തി​യു​ണ്ടാ​യി​രു​ന്ന​താ​യും ക​ട​യു​ട​മ സ​നാ​ത് പ​റ​ഞ്ഞു. പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​വ​ര​മ​റി​ഞ്ഞ് കോ​ട്ടാ​യി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി. 

Latest News

Corehub Up