ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരന് എംഎല്‍എ. ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാന്‍ എങ്ങനെ സുരേഷ് ഗോപിക്ക് ധൈര്യം വന്നുവെന്നായിരുന്നു സുധാകരന്റെ ചോദ്യം.
ബീച്ച് തന്റെ മണ്ഡലത്തിന്റെ ഭാഗമാണ്. സന്ദര്‍ശനം തന്നെ അറിയിച്ചില്ല. മറ്റൊരു എംഎല്‍എ ആയ എ.ഡി. തോമസിനെയും അറിയിച്ചില്ല. ആര്‍ക്കും എന്തും ചെയ്യാമെന്നാണോയെന്നും സുധാകരന് ചോദിച്ചു. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിര്‍മാണ അവലോകനത്തിനാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയില്‍ എത്തിയത്. ഇതിലായിരുന്നു വിമര്‍ശനം.
ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കവെയായിരുന്നു സുധാകരന്റെ പ്രതികരണം. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതാക്കി വെച്ചുവെന്നും കെ സി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യം. ബാനറിൽ ഫോട്ടോ വച്ച് ആരും വലുതാകേണ്ട. സംഘാടകർ വൃത്തികേട് കാണിക്കരുതെന്നും സുധാകരൻ പറഞ്ഞു.