Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : VDSatheesan

സോ​ഷ്യ​ൽ മീ​ഡി​യ വേ​ട്ട: ത​​​​നി​​​​ക്കെ​​​​തി​​​​രേ വ്യാ​​​​ജ​​​​കാ​​​​ർ​​​​ഡ് പ​​​​ട​​​​യ്ക്കു​​​​ന്ന​​​​ത് പ്ര​​​​മു​​​​ഖ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലന്ന് മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​നി​​​​ക്കെ​​​​തി​​​​രേ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ നി​​​​ര​​​​ന്ത​​​​രം വ്യാ​​​​ജ കാ​​​​ർ​​​​ഡ് പ​​​​ട​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​ത് ഒ​​​​രു പ്ര​​​​മു​​​​ഖ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​ര് അ​​​​റി​​​​യാം. ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യു​​​​ന്നി​​​​ല്ല. അ​​​​ത് അ​​​​ടൂ​​​​രി​​​​ൽ ഉ​​​​ള്ള​​​​യാ​​​​ളാ​​​​ണോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് അ​​​​ല്ലെ​​​​ന്നും പേ​​​​ര് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

ഫേ​​​​സ്ബു​​​​ക്ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സാ​​​​മൂ​​​​ഹി​​​ക​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും ചി​​​​ല ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലും ത​​​​നി​​​​ക്കെ​​​​തി​​​​രേ വ​​​​രു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ്യാ​​​​ജ​​​​മാ​​​​ണ്. ഇ​​​​തി​​​​നോ​​​​ടൊ​​​​ന്നും പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നു​​​​വെ​​​​ന്നു പ​​​​റ​​​​ഞ്ഞ് എ​​​​ന്‍റെ ചി​​​​രി​​​​ച്ചുകൊ​​​​ണ്ടു നി​​​​ൽ​​​​ക്കു​​​​ന്ന ചി​​​​ത്രം വ​​​​ച്ച് വ്യാ​​​​ജ കാ​​​​ർ​​​​ഡി​​​​റ​​​​ക്കി, വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ മാ​​​​വേ​​​​ലി ത​​​​മ്പു​​​​രാ​​​​നാ​​​​ണ് എ​​​​ന്ന് വേ​​​​റൊ​​​​രു കാ​​​​ർ​​​​ഡി​​​​റ​​​​ക്കി.

അ​​​​പ്പ​​​​യെ ക​​​​ണ്ണു​​​​നീ​​​​ർ കു​​​​ടി​​​​പ്പി​​​​ച്ച​​​​വ​​​​രി​​​​ൽ ഒ​​​​ന്നാ​​​​മ​​​​നാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ എ​​​​ന്ന് ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ പ​​​​റ​​​​ഞ്ഞു എ​​​ന്ന് മ​​​​റ്റൊ​​​​രു വ്യാ​​​​ജ കാ​​​​ർ​​​​ഡ് ഇ​​​​റ​​​​ക്കി. ഇ​​​​തെ​​​​ല്ലാം ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഇ​​​​റ​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ഗോ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് വ്യാ​​​​ജ കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഇ​​​​റ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ടി​​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ ഓ​​​​രോ വാ​​​​ർ​​​​ത്ത​ വ​​​​രും. ഉ​​​​ച്ച​​​​വ​​​​രെ ഓ​​​​ടും. പി​​​​ന്നെ മാ​​​​റ്റി​​​​യാ​​​​ൽ മ​​​​തി​​​​യ​​​​ല്ലോ എ​​​​ന്ന് വി​​​​ചാ​​​​രി​​​​ച്ചാ​​​​കും. ആ​​​​ദ്യ​​​​മൊ​​​​ക്കെ കാ​​​​ണു​​​​മ്പോ​​​​ൾ വ​​​​ലി​​​​യ വി​​​​ഷ​​​​മ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​തെ​​​​ല്ലാം ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്നു. അ​​​​ത് കാ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ​ വി​​​ശ്വാ​​​സ്യ​​​ത​​​യാ​​​​ണ​​​​ല്ലോ പോ​​​കു​​​ന്ന​​​ത്.

Latest News

Corehub Up