കോവിലൂരിലെ ഭാഗ്യരാജിന്റെ കടയുടെ കാര്യത്തിൽ 2020ൽ പഞ്ചായത്തിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നും അതു പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് ദീപികയോടു പറഞ്ഞു.
തൊട്ടുകൂടായ്മ ഒഴിവാക്കാൻ വേണ്ടിയാണ് വാടകയൊഴിവാക്കി ഭാഗ്യരാജിനെ വിളിച്ചു കട തുടങ്ങിയത്. പക്ഷേ, സാങ്കേതികമായി പിഴവുകളുണ്ടായി.
ഭരണസമിതി തീരുമാനമെടുത്താൽ മാത്രം പ്രശ്നം ഇനി പരിഹരിക്കാനാകില്ല. അതുകൊണ്ട് തീരുമാനമെടുത്ത് തദ്ദേശവകുപ്പിനു സമർപ്പിക്കും. സർക്കാരിന്റെ അനുമതി കിട്ടിയാലുടനെ പ്രശ്നം പരിഹരിക്കും.
അതേസമയം, എസ്സി ഉന്നതിയിലെ ദളിതർക്ക് പൊതു ജലസ്രോതസിൽ അലക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ അക്കാര്യത്തിലും വേണ്ടതു ചെയ്യുമെന്ന് അറിയിച്ചു. എന്താണ് നടപടിയെന്നു പറഞ്ഞതുമില്ല. അതേസയം, ഒന്നിനും വ്യക്തമായ ഉത്തരം പറയാതെ, ഭരണസമിതിക്കെതിരേയുള്ള രാഷ്ട്രീയ നീക്കമാണെന്നു പറഞ്ഞ് ഒഴിയുകയാണ് പ്രസിഡന്റ് സൂര്യരാജ് ചെയ്തത്.