തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- ന്യൂ ഇയർ ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ബംപർ ടിക്കറ്റ് പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇരുപത് കോടി ആയിരുന്ന ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയിരിക്കുകയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം 24 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് നൽകുന്നത്.
കൂടാതെ, ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്പന നടത്തിയ ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കും.