Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Lottery Win

അ​ന്ന് 13 വോ​ട്ടി​ന് കൈ​വി​ട്ട ഭാ​ഗ്യം, ഇ​ന്ന് 30 കോ​ടി​യാ​യി മ​ട​ങ്ങി​യെ​ത്തി; താ​ര​മാ​യി പെ​രു​മ്പാ​വൂ​രു​കാ​രി സ്നേ​ഹ

പെ​രു​മ്പാ​വൂ​ർ: അ​ഞ്ചു വ​ർ​ഷം മു​ൻ​പ് നാ​ട്ടി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ വെ​റും 13 വോ​ട്ടു​ക​ൾ​ക്ക് കൈ​വി​ട്ടു​പോ​യ ഭാ​ഗ്യം, അ​ങ്ങ് കാ​ന​ഡ​യി​ൽ നി​ന്ന് 30 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​ഹാ​ഭാ​ഗ്യ​മാ​യി തി​രി​കെ​യെ​ത്തി​യ​തി​ന്‍റെ ആ​ഹ്ളാദ​ത്തി​ലാ​ണ് പെ​രു​മ്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി സ്നേ​ഹ ജോ​യ്. കാ​ന​ഡ​യി​ലെ പ്ര​ശ​സ്ത​മാ​യ 'ലോ​ട്ടോ സ്പോ​ട്ട് 6/49 ക്ലാ​സി​ക്' ന​റു​ക്കെ​ടു​പ്പി​ലാ​ണ് 5 മി​ല്യ​ൺ ക​നേ​ഡി​യ​ൻ ഡോ​ള​ർ (30 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) ഈ ​മ​ല​യാ​ളി യു​വ​തി​യെ തേ​ടി​യെ​ത്തി​യ​ത്.

കാ​ന​ഡ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ്നേ​ഹ​യെ തേ​ടി ഒ​ക്ടോ​ബ​ർ 21-ന് ​ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം എ​ത്തി​യ​ത്. ന​വം​ബ​ർ 20-ന് ​കാ​ന​ഡ ലോ​ട്ട​റി കോ​ർ​പ്പ​റേ​ഷ​ൻ സ്നേ​ഹ​യെ ഔ​ദ്യോ​ഗി​ക​മാ​യി വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ബാ​ല​റ്റ് പെ​ട്ടി​യി​ൽ വീ​ഴാ​ത്ത ഭാ​ഗ്യം ലോ​ട്ട​റി​യി​ലൂ​ടെ

2020-ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പി​ള്ളി വാ​ർ​ഡി​ൽ യു.​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി സ്നേ​ഹ ജ​ന​വി​ധി തേ​ടി​യി​രു​ന്നു. അ​ന്ന് വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യോ​ട് വെ​റും 13 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ്നേ​ഹ​യു​ടെ പ​രാ​ജ​യം. എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​ന​ത്തി​ന് ശേ​ഷം കാ​ക്ക​നാ​ട് സെ​സി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു രാ​ഷ്ട്രീ​യ​ത്തി​ലെ ആ ​ആ​ദ്യ ഭാ​ഗ്യ​പ​രീ​ക്ഷ​ണം.

തി​ര​ഞ്ഞെ​ടു​പ്പി​ന് നാ​ല് മാ​സ​ത്തി​ന് ശേ​ഷം വി​വാ​ഹി​ത​യാ​യ സ്നേ​ഹ, പി​ന്നീ​ട് ഭ​ർ​ത്താ​വി​നൊ​പ്പം കാ​ന​ഡ​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​മാ​യി കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്.

ആ​ദ്യം ക​ടം വീ​ട്ട​ണം, പി​ന്നെ ലോ​കം ചു​റ്റ​ണം

കോ​ടി​ക​ൾ കൈ​യി​ലെ​ത്തു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു വീ​ട്ട​മ്മ​യു​ടെ ക​രു​ത​ലാ​ണ് സ്നേ​ഹ​യു​ടെ വാ​ക്കു​ക​ളി​ൽ നി​റ​യു​ന്ന​ത്. ഭ​വ​ന​വാ​യ്പ പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു​തീ​ർ​ക്കു​ക​യാ​ണ് ത​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് സ്നേ​ഹ വെ​സ്റ്റേ​ൺ കാ​ന​ഡ ലോ​ട്ട​റി കോ​ർ​പ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. കു​ടും​ബാം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ലോ​കം ചു​റ്റി​ക്കാ​ണു​ക​യെ​ന്ന വ​ലി​യൊ​രു ആ​ഗ്ര​ഹ​വും ഈ ​നേ​ട്ട​ത്തി​ലൂ​ടെ സ​ഫ​ല​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സ്നേ​ഹ.

വേ​ങ്ങൂ​ർ കൈ​പ്പി​ള്ളി പ​ടി​ക്ക​ക്കു​ടി​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യ പി.​പി. ജോ​യി​യു​ടെ​യും ജോ​ളി​യു​ടെ​യും മ​ക​ളാ​ണ് സ്നേ​ഹ. ഇ​ട​ത്ത​രം ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്ന് കാ​ന​ഡ​യി​ലെ കോ​ടീ​ശ്വ​രി പ​ദ​വി​യി​ലേ​ക്കു​ള്ള സ്നേ​ഹ​യു​ടെ ഈ ​ഭാ​ഗ്യ​യാ​ത്ര നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വ​ലി​യ ആ​ഘോ​ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up